ജോലിസമയത്ത് വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഇത് അത്യന്തം ഗൗരവതരമായ അപകടങ്ങള്‍ വിളിച്ചുവരുത്താനും മനസാന്നിധ്യം നഷ്ടപ്പെടുത്തി ജോലിയിലെ പെര്‍ഫോമന്‍സ് കുറയ്ക്കാനും കാരണമാകും. ക്ഷീണം അനുഭവപ്പെടുമ്പോള്‍ അത് ശാരീരികമായി മാത്രമല്ല, മാനസികമായും നമ്മെ ബാധിക്കും.
എന്തുകൊണ്ട് ക്ഷീണം?
ദീര്‍ഘനേരമെടുക്കുന്ന മാനസികമോ ശാരീരികമോ ആയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്, ഉറക്കം നഷ്ടപ്പെടുത്തുന്നത്, ദൂരയാത്രയ്ക്കുശേഷം ജോലി ചെയ്യുന്നത്, മാറിവരുന്ന ഷെഡ്യൂളുകള്‍, ദീര്‍ഘനേരമുള്ള ഷിഫ്റ്റുകള്‍, കഠിനമായ പ്രവൃത്തികള്‍, ഭയങ്കര ചൂടോ തണുപ്പോ ഉള്ള സ്ഥലത്ത് ജോലി ചെയ്യുന്നത് മുതലായ കാര്യങ്ങളാണ് ജോലിചെയ്യുമ്പോള്‍ ക്ഷീണമുണ്ടാക്കുന്നത്.
ജോലി സ്ഥലത്തെ ക്ഷീണം എങ്ങനെയെല്ലാം ഒഴിവാക്കാം
ശരിയായ ഉറക്കമാണ് ഏറ്റവും പ്രധാനം
ഉറങ്ങാനുള്ള സമയം വെട്ടിച്ചുരുക്കുന്നത് വല്ലാത്ത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും. രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിച്ചാല്‍ മാത്രമേ പിറ്റേന്ന് ഉണര്‍വ്വോടെ ജോലി ചെയ്യാനാകൂ. കിടക്കുന്നതിന് ഒന്നുരണ്ട് മണിക്കൂര്‍ മുമ്പ് മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ രാത്രിക്കുശേഷം 30 മിനിട്ട് മയങ്ങുന്നത് ജാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും
നിർജ്ജലീകരണം
ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടായിരിക്കേണ്ടത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശമാണ്. നിര്‍ജലീകരണം നമ്മളെ മൊത്തത്തില്‍ തളര്‍ത്തുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. അതിനാല്‍, ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
ഇടയ്ക്കിടയ്ക്ക് ബ്രേക്ക് എടുക്കേണ്ടത് പ്രധാനമാണ്. യോഗയോ ഏറോബിക്‌സോ അല്ലെങ്കില്‍ എന്‍ഡോര്‍ഫിനുകള്‍ റിലീസ് ചെയ്യുന്ന മറ്റെന്തെങ്കിലും വ്യായാമങ്ങളോ ചെയ്യുന്നത് നമ്മുടെ ഊര്‍ജം കൂട്ടാന്‍ കാരണമാകും.
കോഫീ
ജോലിക്കിടയില്‍ ധാരാളം കോഫി കുടിക്കുന്നതും നമ്മെ ക്ഷീണിപ്പിക്കാം. കഫീന്‍ ആദ്യമൊക്കെ ശരീരത്തിന് ഉത്തേജനം നല്‍കിയാലും അധികമായാല്‍ ഇത് ശരീരത്തെ ക്ഷീണിപ്പിക്കും. ഈ വസ്തുത അറിയാതെ പലരും അമിതമായി കോഫി കുടിക്കാറുണ്ട്. ഈ ശീലം ഉപേക്ഷിക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്.
ബ്രേക്ക്
അരമണിക്കൂർ കൂടുമ്പോൾ ചെറിയൊരു ബ്രേക്ക് എടുക്കുക. ഇത് നിങ്ങളെ കൂടുതൽ എനർജിയോട് കൂടി ജോലി ചെയ്യാൻ സഹായിക്കും.
സ്ക്രീൻ
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളാണെങ്കിൽ 20 മിനിട്ടിനു ശേഷം കണ്ണ് മറ്റൊരിടത്തേക്ക് നോക്കിൽ ബ്ലിങ്ക് ചെയ്യുക. പച്ച കളർ ഉള്ള വസ്തുക്കളിൽ നോക്കുന്നതാകും ഉചിതം. പച്ചക്കളർ നിങ്ങളുടെ കണ്ണിനു ആശ്വാസം നൽകും
- Read More………
- ഉച്ച ഊണിനു ശേഷം ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ? എന്നാൽ ഇവയെ കുറിച്ച് അറിഞ്ഞിരിക്കു
- ഇനി കണക്കു കൂട്ടാൻ കാൽക്കുലേറ്റർ വേണ്ട പകരം ഫോൺ ക്യാമറ
- ലോകത്തെ ഏറ്റവും വലിയ ധനികന്‍; ഇലോണ്‍ മസ്‌കിനെ പിന്തള്ളി ഒന്നാമതായി ജെസ് ബെസോസ്
- കാലുകളിലെ ഈ മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഷുഗറിന്റെ തുടക്കമാണ്, ഇവ നിസ്സാരമായി കാണരുത്
അന്തരീഷം
ഓഫീസിൽ നിങ്ങളുടെ ടേബിളിൽ നിങ്ങൾക്ക് ഇഷ്ട്ട്ടപ്പെട്ട വസ്തുക്കൾ വയ്ക്കുക ഉദാഹരണം ചെറിയ ചെടികൾ, സ്മൈലി ബോളുകൾ എന്നിവ. ഇത് നിങ്ങൾക്ക് ആശ്വാസം നൽകും