ഒറ്റപ്പാലം∙ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സിആർപിഎഫ് ജവാൻ ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡ് അക്ഷരശ്രീയിൽ പ്രസീത് (41) ആണ് മരിച്ചത്. യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് വിവരം. രണ്ടുമാസത്തെ അവധി കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസീത് ഡൽഹിയിലേക്കു മടങ്ങിയത്. പാലപ്പുറം കൈപ്പഞ്ചേരി അരവിന്ദാക്ഷൻ നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: അക്ഷര, ആരാധ്യ.