ഉറക്കകുറവാണ് ഇപ്പോൾ പലരുടെയും പ്രശ്നം. എങ്ങനെയൊക്കെ ഉറങ്ങാൻ നോക്കിയാലും ഉറക്കം വരില്ല. ദിവസവും 7–8 മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാൽ പലരും ഉറങ്ങുന്നത് വെളുപ്പിനെ 4 മണിക്കാണ്. എഴുന്നേൽക്കുന്നത് രാവിലെ 8 മണിക്കും. ഇത്തരത്തിലുള്ള അനാരോഗ്യമായ ഉറക്ക ശീലം നിരവധി അസുഖങ്ങൾക്ക് കാരണമാകും. സുഖമായ ഉറക്കം ലഭിക്കാൻ ആദ്യം ചെയ്യേണ്ടത് എന്ത് കൊണ്ട് ഉറക്കം കുറയുന്നു എന്ന പ്രശ്നം കണ്ടു പിടിക്കലാണ്
ഉറക്കം കുറയാനുള്ള കാരണങ്ങൾ
അസുഖങ്ങൾ, അധികമായ ചിന്ത, അനാവശ്യമായ വേവലാതി, വാതരോഗം കൊണ്ടുള്ള വേദന തുടങ്ങിയവ.
വിഷാദരോഗം, ഏകാന്തത.
അധ്വാനക്കുറവ് ഉറക്കത്തെ കുറയ്ക്കും. പകൽ കുറച്ചു മാത്രം അധ്വാനിക്കുന്നവർ രാത്രി ഉറങ്ങാൻ പ്രയാസപ്പെടാറുണ്ട്. വ്യായാമം ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി.
ഉറക്കം കുറയുന്നതിലൂടെ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ
ഉറക്കക്കുറവ് മൂലം മാനസികപ്രശ്നങ്ങൾ ഉണ്ടാകാം.
ദഹനക്കുറവ്, മലബന്ധം, ശരീരബലക്കുറവ്, ക്ഷീണം തുടങ്ങിയവയ്ക്ക് സാധ്യത.
സ്ഥിരമായി ഉറക്കം കുറയുമ്പോൾ മുടികൊഴിച്ചിൽ വർധിക്കാൻ സാധ്യത.
കണ്ണുകളുടെ താഴെ കറുപ്പുനിറമുണ്ടാകാൻ സാധ്യത. ഉറക്കക്കുറവ് ക്രമേണ ത്വക്രോഗങ്ങൾക്കു വരെ കാരണമാകാം.
വേഗത്തിൽ ഉറങ്ങാനുള്ള വഴികൾ എന്തെല്ലാം?
ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുക. കൃത്യമായി ആ സമയം പാലിക്കുക.
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
ഉറക്കത്തിനു മുൻപ് പാട്ടു കേൾക്കുന്നതു പതിവാക്കാം.
മാനസിക സമ്മർദം കുറയ്ക്കാം. ഉറക്കത്തിനു മുൻപ് അൽപനേരം പുസ്തകങ്ങൾ വായിക്കാം.
ഉച്ചയുറക്കം രാത്രിയിലെ ഉറക്കത്തെ കുറയ്ക്കാനിടയുണ്ട്. ഉച്ചയുറക്കം ഒഴിവാക്കാം.
വ്യായാമം ശീലമാക്കാം.
രാത്രിയിലെ അമിത ഭക്ഷണം ഒഴിവാക്കണം.
ഉറങ്ങാൻ പോകുന്നതിനു മുൻപ് കാപ്പിയും ചായയും കുടിച്ചാൽ ഉറക്കക്കുറവിന് സാധ്യതയുണ്ട്.
Read More…തടി കൂടുമെന്ന പേടി വേണ്ട: പഴങ്കഞ്ഞി ഏറ്റവും നല്ല പ്രാതൽ; ഗുണങ്ങൾ എന്തക്കെയാണെന്ന് അറിയാമോ?