തലേന്നത്തെ ചോറിൽ നല്ല കട്ട തൈരും ഒഴിച്ച്, രണ്ടു മൂന്ന് ചെറിയ ഉള്ളിയും, നല്ല കുഞ്ഞൻ കാന്താരിയും ഇട്ട് കേരളമാകെ പ്രാതലായിട്ട് കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴങ്കഞ്ഞി ഉള്ളിലേക്ക് ചെല്ലുമ്പോൾ ഒരു തണുപ്പാണ്, വയറിനൊപ്പം മനസ്സും ഒന്ന് തണുക്കും.
എന്നാൽ എല്ലാവർക്കുമുള്ളൊരു ചോദ്യമാണ് പഴങ്കഞ്ഞി ദിവസവും കുടിച്ചാൽ തടി വയ്ക്കുമോ എന്ന്. ഈ ധാരണ തെറ്റാണു. പഴങ്കഞ്ഞിക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കിയാലോ? പഴങ്കഞ്ഞി ശരീരത്തിലെ കൊഴുപ്പിനെ എളുപ്പം കണികകളാക്കി മാറ്റുന്നു. ഇതിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. ഇതിനാല്‍ തടി എന്ന പ്രശ്‌നത്തെ കുറിച്ചും ഭയപ്പെടാനില്ല.
പഴങ്കഞ്ഞിയുടെ ഗുണങ്ങൾ
വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കുന്നു
വയറിനുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണിത്.
വയറു തണുപ്പിയ്ക്കുന്നു.
ചോറ് വെള്ളത്തിലിട്ടു വയ്ക്കുമ്പോള്‍ സെലേനിയം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ലഭ്യമാകുന്നു.
സെലേനിയം ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.
അയേണ്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ വിളര്‍ച്ച ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.
ബ്രെസറ്റ് ക്യാന്‍സര്‍ ചെറുക്കാന്‍ ഇതേറെ ഗുണപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്.
ചർമ്മത്തിന് പഴങ്കഞ്ഞി ഗുണങ്ങൾ നൽകുന്നു
പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ നിങ്ങളുടെ അലർജ്ജിയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും.
പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഈ ആരോഗ്യപരമായ ബാക്ടീരിയകൾ ശരീരത്തിന്റെ ക്ഷീണമകറ്റാൻ സഹായിക്കും.
ഊർജ്ജം നൽകുന്നു
- Read More……
- ദിവസവും കൂൺ കഴിച്ചാലുള്ള ഗുണങ്ങൾ അറിയുമോ? പണ്ടത്തെ അമ്മമാരുടെ കൂൺ കറികളൊന്നും നിസ്സാരക്കാരല്ല
- കൈകാൽ തരിപ്പിക്കുന്ന ഏത് കൊളസ്ട്രോളും മാറ്റാം: ഇത് മാത്രം ദിവസവും കഴിച്ചാൽ മതി
- യുവാവ് തീകൊളുത്തിയ സ്ത്രി ചികിത്സയിലിരിക്കെ മരിച്ചു:പ്രതി പൊള്ളലേറ്റ് ചികിത്സയിൽ
- ആ ഭംഗി ഇപ്പോഴാണ് ശരിക്കും മനസ്സിലായത്’: താരസുന്ദരിയുടെ മകളുടെ പുത്തൻ ലുക്കിൽ അമ്പരന്ന് ആരാധകർ
- ട്രിപ്പിള്‍ ക്യാമറ, ഒവി 64 ബി പ്രൈമറി സെന്‍സർ :കിടിലം ഫീച്ചറുമായി ഓപ്പോയുടെ എഫ് 25 പ്രോ ഇന്ത്യയിലേക്ക്
പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ചര്‍മത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാണ്.
വേനലില്‍ ചര്‍മത്തിലുണ്ടാകുന്ന ചൂടുകുരു, അലര്‍ജി എന്നിവയ്ക്ക് ഏറെ നല്ലൊരു പ്രതിവിധി കൂടിയാണിത്. ചര്‍മത്തിന് തിളക്കവും ചെറുപ്പവും നല്‍കാന്‍ ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ സഹായിക്കുന്നു.