ആവശ്യമായ ചേരുവകൾ
ഇഡലി റൈസ് – 3 കപ്പ്
ഉഴുന്ന് – 1 കപ്പ്
തയാറാക്കുന്ന വിധം
ഇവ രണ്ടും എട്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷം മയത്തിൽ അരച്ചെടുക്കുക. ആറുമുതൽ എട്ടു മണിക്കൂർ പുളിക്കാൻ വയ്ക്കുക.
ആവശ്യത്തിനുള്ള മാവെടുത്ത് അൽപം വെള്ളം ചേർത്ത് അത് ദോശയെക്കാൾ കട്ടിയിൽ യോജിപ്പിച്ച് വയ്ക്കുക. തട്ട് ചൂടാകുമ്പോൾ ഓരോ തവി മാവ് ഒഴിക്കുക. സാധാരണ ദോശ പോലെപരത്തരുത്.
തിരിച്ചു ഇടുന്നതിനു മുൻപായി ഒരു ടീസ്പൂൺ എണ്ണ കൂടി ഒഴിക്കുക. രണ്ട് വശവും മൊരിഞ്ഞു കഴിയുമ്പോൾ അടുപ്പിൽ നിന്ന് എടുത്ത് മാറ്റാം. തട്ടിൽകുട്ടി ദോശ തയാർ.
ഗാർലിക് ചട്നി
ഉള്ളിയും വെളുത്തുള്ളിയും ഉണക്കമുളകും വെളിച്ചെണ്ണയിൽ വഴറ്റി പുളിയും ഉപ്പും ചേർത്ത് മികിസിയിൽ അരച്ച് എടുക്കാം. ഇതിന് എരിവ് അൽപം കൂടും.
ഒരു കപ്പ് ചിരവിയ തേങ്ങ, രണ്ട് പച്ചമുളക്, മൂന്നു വെളുത്തുള്ളി അല്ലി, ഒരു തണ്ട് മല്ലിയിലയും ചേർത്ത് അരച്ചെടുക്കുക. വറുത്ത് ഇടാതെ തന്നെ സ്വാദിഷ്ടമായ ഈ ചട്നി തട്ടിൽ കുട്ടി ദോശയോടൊപ്പം കഴിക്കാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















