Tomato Coconut chamanthi | തക്കാളി തേങ്ങ ചമ്മന്തി തയ്യാറാക്കിയാലോ

 ആവശ്യമായ ചേരുവകൾ 

തക്കാളി  – 2 ഇടത്തരം വലിപ്പം  

സവാള – 1 ഇടത്തരം വലിപ്പം 

ഇഞ്ചി – ചെറിയ കഷ്ണം  

വറ്റൽ മുളക് – 3  എണ്ണം 

വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ  

ഉപ്പ് – ആവശ്യത്തിന്  

തേങ്ങാ – 1/2 കപ്പ് ( ഒരു മുറി തേങ്ങയുടെ പകുതി ) 

താളിക്കാൻ  

എണ്ണ – 1 ടീ സ്പൂൺ  

കടുക് – 1/2 സ്പൂൺ  

കറിവേപ്പില – ആവശ്യത്തിന്  

വറ്റൽ മുളക് – 2 എണ്ണം

തയാറാക്കുന്ന വിധം 

  പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് (ഉണക്ക) മുളക് ഇട്ട് മൂപ്പിക്കുക. അതിനുശേഷം സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. 

   സവാള വഴറ്റിക്കഴിഞ്ഞാൽ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക, അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കുക. 

   തണുത്ത ശേഷം ചിരകിയ തേങ്ങയും ഉപ്പും അല്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക. കടുക് താളിച്ച ശേഷം  വിളമ്പാവുന്നതാണ്, ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം വിളമ്പാവുന്നതാണ്. 

Read more : 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ