ആവശ്യമായ ചേരുവകൾ
പീനട്ട് – 1/2 കപ്പ്
സവാള അരിഞ്ഞത് – 1 എണ്ണം
തക്കാളി – 1എണ്ണം
ഇഞ്ചി – 3 കഷ്ണം
വെളുത്തുള്ളി – 6അല്ലി
പച്ചമുളക് – 6 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ്, വെളിച്ചെണ്ണ , കടുക്, വറ്റൽ മുളക് എന്നിവ ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ചീനിച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടല വറുത്തു വാങ്ങി വയ്ക്കുക.
വീണ്ടും ചീനിച്ചട്ടിയിൽ എണ്ണ ചൂടായ ശേഷം അതിലേക്ക് പച്ചമുളക്, വെളുത്തുളളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, സവാള അരിഞ്ഞത്, തക്കാളി അരിഞ്ഞത് എല്ലാം ചേർത്ത് മൂപ്പിക്കുക, അതിലേക്ക് തേങ്ങ ചേർത്ത് മൂപ്പിക്കുക.
ശേഷം കടല ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. വാങ്ങി വച്ച ഈ കൂട്ട് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. പിന്നീട് കടുക് വറുത്ത് എടുക്കുക സ്വാദിഷ്ടമായ കടലചട്ട്ണി അല്ലെങ്കിൽ പീനട്ട്ചട്ട്ണി റെഡി.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ