പണ്ട് മഴക്കാലമായാൽ മുറ്റത്തൊക്കെ കൂൺ പൊട്ടി മുളയ്ക്കും. അമ്മാർ ഒരു പാത്രവുമെടുത്തു കൂൺ ശേഖരിക്കാനിറങ്ങും. പിനീട് മഴക്കാലത്തെ തീരുന്നതു വരെ ഇടയ്ക്കിടെ അവ തന്നെ കറി. കൂൺ കറി വച്ചും, വഴറ്റിയും, തോരൻ വച്ചും അങ്ങനെ വിഭവങ്ങൾ പലവിധമാണ്. രുചിയ്ക്കും മുൻപനാണു കൂൺ. എന്നാൽ രുചിക്കപ്പുറം കൂണിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് . എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. പ്രോട്ടീന്‍, അമിനോആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽഅടങ്ങിയിരിക്കുന്നു. പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള കൂണിന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
കൂണിന്റെ ആരോഗ്യ ഗുണങ്ങൾ
വിറ്റാമിന് ഡി
വിറ്റാമിൻ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. എന്നാൽ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന കുറച്ച് ഭക്ഷണങ്ങളുണ്ട്, അതിലൊന്നാണ് കൂൺ. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും.
കൊളസ്‌ട്രോൾ
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.
മസ്തിഷ്ക രോഗങ്ങൾ
പ്രായമാകുമ്പോൾ പലരിലും മസ്തിഷ്ക രോഗങ്ങൾ പിടിപെടാം. അൻപത് വയസ് കഴിഞ്ഞവർ ഭക്ഷണത്തിൽ പരമാവധി കൂൺ വിഭവങ്ങൾ ഉൾക്കൊള്ളിക്കുക.
പ്രതിരോധശേഷി
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ കൂണിനെ ചേർക്കാവുന്നതാണ്. കൂണിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പനി, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
പൊണ്ണത്തടി
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൂൺ വിഭവങ്ങൾ ധാരാളം കഴിക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിയാസിൻ, സെലിനിയം തുടങ്ങിയ പോഷകങ്ങളും കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.