തിരുവനന്തപുരം:നേമത്ത് യുവാവ് 20 കാരിയെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിച്ചശേഷം ഓടി രക്ഷപെട്ടു.പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ യുവാവ് ആണ് ഓടി രക്ഷപെട്ടത്.പ്രണയം നിരസിച്ചതിനാലാണ് കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോൺവന്റ് റോഡിലാണ് സംഭവം. ഡിഗ്രി വിദ്യാർഥിയാണ് പെൺകുട്ടി. ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ സംഭവം കാണുകയും യുവാവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇരുവരും നേരത്തെ സൗഹൃദത്തിലായിരുന്നതായി പറയുന്നു. പെൺകുട്ടിയെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more ….