കോതമംഗലം: പെട്ടന്ന് കൃഷിയിടത്തിൽ പ്രത്യക്ഷപ്പെട്ട കാട്ടാനയാണ് ഇന്ദിരയെ തുമ്പിെക്കെകൊണ്ട് അടിക്കുകയും ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തത്. ഗുരുതരപരിക്കേറ്റ ഇന്ദിരയെ നാട്ടുകാർ കോതമംഗലത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം.
റബ്ബർത്തോട്ടത്തിൽ കൂവക്കൃഷി വിളവെടുക്കുകയായിരുന്ന ഭർത്താവിന് ചായയുമായിപ്പോയപ്പോഴാണ് ഇന്ദിരയെ കാട്ടാന ചവിട്ടിക്കൊന്നത്. ഇന്ദിരയ്ക്കൊപ്പമുണ്ടായിരുന്ന അയൽവാസി സൂസൻ തോമസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
രാത്രിയിൽ ആന പെരിയാറിന് മറുകരയിൽ നേര്യമംഗലം നീണ്ടപാറയ്ക്ക് സമീപം ചെമ്പൻകുഴി ഭാഗത്തായിരുന്നു. അവിടെനിന്ന് രാവിലെ നാട്ടുകാർ ഓടിച്ച് പുഴ കടത്തിവിട്ട ആനയാണ് കാഞ്ഞിരവേലിയിലെത്തിയത്. കാട്ടാന ഇറങ്ങിയവിവരം വനംവകുപ്പ് മുൻകൂട്ടി അറിയിക്കാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലം ടൗണിൽ വൻപ്രതിഷേധമാണ് ഉണ്ടായത്. മൃതദേഹം നടുറോഡിൽ കിടത്തിയ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
പ്രദേശത്ത് ആർ.ആർ.ടി. സേവനം ഉറപ്പാക്കുകയും നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്യും
കോതമംഗലം: പ്രദേശത്ത് ആർ.ആർ.ടി. (റാപ്പിഡ് റെസ്പോൺസ് ടീം) സേവനം ഉറപ്പാക്കുകയും നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും പറഞ്ഞു. ഹാങ്ങിങ് ഫെൻസിങ് ഈ മാസംതന്നെ സ്ഥാപിക്കും. മറ്റ് നടപടികൾ ഘട്ടംഘട്ടമായി നടപ്പാക്കും. കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹത്തിൽ മന്ത്രിമാർ അന്തിമോപചാരമർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. 10 ലക്ഷം രൂപ സഹായധനമായി കുടുബത്തിന് കൈമാറി.
എം.എൽ.എ.മാരായ ആന്റണി ജോൺ, എ. രാജ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എന്നിവരും പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും മുൻ എം.പി. ജോയ്‌സ് ജോർജ് ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ദിരയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ മൃതദേഹത്തെ അനുഗമിച്ചു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ