കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലശാല അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് അടുത്ത തിങ്കളാഴ്ച വരെ യൂണിവേഴ്സിറ്റി അടച്ചത്. മാർച്ച് 11 മുതലാണ് ഇനി റെഗുലർ ക്ലാസുകള്‍ ഉണ്ടാവുക. അതേസമയം ഈ അഞ്ച് ദിവസവും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.
സിദ്ധാർത്ഥൻ്റെ ദൂരൂഹ മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം അരങ്ങേറിയിരുന്നു. സർവകലശാല ക്യാമ്പസിൽ മണിക്കൂറുകളോളം സംഘർഷം നീണ്ടുനിന്നു. കെഎസ്യു പ്രവർത്തകർ കോഴിക്കോട്- മൈസൂർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
രാവിലെ പതിനൊന്നരയോടെ എംഎസ്എഫ് പ്രവർത്തകരാണ് ഇന്ന് പ്രതിഷേധവുമായി ആദ്യം എത്തിയത്. ബാരികേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഫ്രറ്റേണിറ്റി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു
















