കൊച്ചി: സ്റ്റീല്‍ ഫോര്‍ജിങ് വ്യവസായ രംഗത്തെ മുന്‍നിര കമ്പനിയായ ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡിന് മികച്ച ലാഭം. ഈ സാമ്പത്തിക വര്‍ഷം ഒമ്പതു മാസങ്ങളിലെ അറ്റാദായത്തില്‍ 82 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 3.37 കോടി രൂപയില്‍ നിന്ന് 6.14 കോടി രൂപയിലെത്തി.
കമ്പനിയുടെ മൊത്ത വരുമാനം 41 ശതമാനം വളര്‍ച്ചയോടെ 105.34 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 74.48 കോടി രൂപയായിരുന്നു. 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 2.11 കോടി രൂപ അറ്റാദായവും, 42 കോടി രൂപ മൊത്ത വരുമാനവും നേടി. റെയില്‍വേ വാഗണ്‍ വീല്‍ നിര്‍മ്മാണമാണ് കമ്പനി ലക്ഷ്യമിടുന്ന പ്രധാന ബിസിനസ്. പ്രതിവര്‍ഷം 4800 വീലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് കമ്പനി ഒരുക്കിയിട്ടുണ്ട്.
Read more ….