ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.
അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും.
ലക്ഷണങ്ങൾ
ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്റെ ഒരു പ്രധാന ലക്ഷണമാണ്.
അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്.
ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്റെ വലുപ്പത്തിൽ പ്രകടമായ വർധനവും കാണപ്പെടാം.
കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്.
വയറിന്റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ഒരു സൂചനയാകാം.
ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിർത്തുന്നതിൽ കരൾ നിർണായക പങ്ക് വഹിക്കുന്നു. സിറോസിസ് മൂലം ഇത് തടസ്സപ്പെടാം, ഇത് പിന്നീട് വെരിക്കസ് പോലുള്ള സങ്കീർണതകൾക്ക് കാരണമാകും.
ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരൾ സിറോസിസിന്റെ ലക്ഷണമാകാം.
ലിവര്‍ സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.
കൈകാൽ തരിപ്പിക്കുന്ന ഏത് കൊളസ്ട്രോളും മാറ്റാം: ഇത് മാത്രം ദിവസവും കഴിച്ചാൽ മതി
കുടവയറൊരു പ്രശ്നമല്ലേ? ഈയൊരു ഒറ്റ കാര്യം ചെയ്താൽ മാത്രം മതി കുടവയർ ബലൂൺ പോലെ ചുരുങ്ങി ഒതുങ്ങും
കരളിന്റെ പ്രവർത്തനം തകരാറിലായാല്‍ അത് വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കാരണമാകും.
ഓക്കാനവും ഛർദിയും ഉണ്ടാകുന്നതും കരളിന്റെ പ്രവർത്തനം തകരാറിലായതിന്റെ സൂചനയാകാം.