എല്ലായിടത്തുമിപ്പോൾ ചൂട് കാലാവസ്ഥയാണ്. ചൂടത്ത് പുറത്തിറങ്ങാനും കഴിയില്ല, എന്തെങ്കിലും ചെയ്യാനാണെങ്കിൽ ചൂട് കാരണം ബുദ്ധിമുട്ടാണ്. പക്ഷെ മനസ്സൊന്നു തണുപ്പിക്കാൻ മഞ്ഞു പെയ്യുന്നത് കാണാൻ പോയാലോ? മഞ്ഞു പെയ്യുന്നത് എക്കാലവും യാത്രികരെ ആകർഷിക്കുന്ന പ്രതിഭാസമാണ്. നല്ല മനോഹരമായ കോടയിൽ ചൂടൊരു കട്ടൻ ചായയും കുടിച്ചു സമാധാനപരമായി ഇരിക്കുന്നതിൽ പറ ആനന്ദം മറ്റെന്തുണ്ട്?
ഇന്ത്യ ലോകത്തിലെ ഭൂമിശാസ്ത്രപരമായി സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. പലവിധ വൈവിധ്യങ്ങൾ നിറഞ്ഞതും, സംസ്ക്കാരങ്ങളാൽ നിറഞ്ഞതുമാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും മനോഹരമായി മഞ്ഞു പെയ്യുന്നത് എവിടെയൊക്കെ കാണാ സാധിക്കും?
ബോംഡില
ഇന്ത്യയിൽ മഞ്ഞുവീഴ്ച കാണാൻ പറ്റിയ സ്ഥലമാണ് അരുണാചലിലെ ബോംഡില. ആപ്പിൾ തോട്ടങ്ങൾക്ക് പേരുകേട്ട ഈ സ്ഥലം സംസ്ഥാനത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായി യാത്രികർ അഭിപ്രായപ്പെടുന്നു.
ലാച്ചുങ്
ഇന്ത്യയിലെ മഞ്ഞുവീഴ്ച കാണാൻ പറ്റിയ മറ്റൊരു സ്ഥലമാണ് സിക്കിമിലെ ലാച്ചുങ്. ഹിമാലയത്തിലെ റോഡ് യാത്രകൾ ഇഷ്ടപ്പെടുകയും വെല്ലുവിളി നേരിടാൻ തയ്യാറാണെങ്കിൽ ഇവിടേക്ക് നിങ്ങൾക്ക് ഉറപ്പായും ഇവിടെ തെരഞ്ഞെടുക്കാം. ശൈത്യകാലത്ത്, പ്രത്യേകിച്ച് മഞ്ഞ് വീഴുമ്പോൾ, ഇവിടെ അതികഠിനമായ തണുപ്പാണ്. അതിനാൽ ഇവിടേക്ക് പോകുന്നുണ്ടെങ്കിൽ കൃത്യമായ തയാറെടുപ്പുകൾ ഉണ്ടായിരിക്കണം.
തവാങ്
തവാങ് അരുണാചൽ പ്രദേശിലെ സ്ഥലമാണ് തവാങ്. ബോംഡിലയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയാണ് ഇത്, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള തവാങ് ഗന്ധേൻ നംഗ്യാൽ ലാറ്റ്‌സെയുടെ ആസ്ഥാനമാണ്. ശൈത്യകാലത്ത് ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ട്
സ്പിതി
ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വര എല്ലാ വർഷവും വിസ്മയഭൂമിയായി മാറുന്നു. ഇവിടുത്തെ മഞ്ഞുവീഴ്ച കാണാൻ നിരവധി യാത്രികർ എത്താറുണ്ട്.
ഷിംല
ഇന്ത്യയിലെ എല്ലാ പർവത പ്രേമികളുടെയും പഴയ പ്രണയമായ ഷിംലയെക്കാൾ മികച്ച മഞ്ഞുവീഴ്ച അനുഭവിക്കാൻ കഴിയുന്ന സ്ഥലം വേറൊന്നുമില്ല. ഇവിടുത്തെ കെട്ടിടങ്ങൾ മഞ്ഞിൽ കുളിച്ചു നിൽക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്.
ചൂടുള്ള കാപ്പിയോ, ചൂടുള്ള ഗുലാബ്-ജാമൂനോ വാങ്ങി മഞ്ഞുവീഴ്ചയുള്ള റോഡുകളിലൂടെ ചുറ്റിനടന്ന് ശൈത്യകാലം ആസ്വദിക്കാം.
ഓലി
ഈ ശൈത്യകാലത്ത് സ്കീയിംഗ് പ്രേമികൾ ഔലിയിലേക്ക് പോകണം. മഞ്ഞുവീഴ്ച കാണാനുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്, കൂടാതെ മികച്ച സ്കീ ചരിവുകൾക്ക് പേരുകേട്ടതുമാണ്. ഉത്തരേന്ത്യയിലെ പ്രശസ്തമായ റിസോർട്ട് നഗരങ്ങളിൽ ഒന്നാണിത്.
മണാലി
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലത്തിൽ ഒന്നാണ് മണാലി, മഞ്ഞുകാലത്ത് ഈ സ്ഥലം ഒന്നുകൂടി സുന്ദരമാകുന്നു. സാധാരണയായി, മണാലി ഡിസംബറിലും ജനുവരിയിലും മഞ്ഞുവീഴ്ച ഉണ്ടാകും. എന്നാൽ ഫെബ്രുവരിയിലും മഞ്ഞുവീഴ്‌ചയ്‌ക്ക് സാധ്യതയുണ്ട്.