കോഴിക്കോട്:കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്ത് ഇറങ്ങിയതിനെ തുടർന്ന് കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചു.ഇന്നലെ രാത്രി ഏഴരയോടെ കാട്ടുപോത്തിനെ കണ്ടതിനെ തുടർന്ന് വനപാലകർ വന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.എന്നാൽ ഇന്നും രാവിലെ കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടു.
മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയതോടെ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചത്.
Read more ….
- സ്വകാര്യ-ടൂറിസ്റ്റ് ബസുകളിൽ ഫയര്‍ അലാറം വേണ്ട; കേന്ദ്ര നിര്‍ദേശം മറികടന്ന് വാട്സ്ആപ്പ് ഉത്തരവ്
- വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കാൻ 14 ഇന ശിപാർശകളുമായി ബംഗാൾ ഗവർണർ
- “താൻ സാക്ഷിയോ പ്രതിയോ?”; ഇഡിയെ വീണ്ടും അവഗണിക്കാൻ അരവിന്ദ് കെജ്രിവാൾ
- റഫയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം; 11മരണം
- നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയചിത്രം ,പിന്നെയും പിന്നെയും …
















