Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്നു; ജർമനിക്കെതിരെ നിയമനടപടിയുമായി നിക്കരാഗ്വ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 3, 2024, 11:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹേഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജർമനിക്കെതിരെ നിയമനടപടിയുമായി നിക്കരാഗ്വ. അന്താരാഷ്ട്ര നീതിന്യായ കോടതിയെയാണ്(ഐ.സി.ജെ) ലാറ്റിനമേരിക്കൻ രാജ്യം സമീപിച്ചിരിക്കുന്നത്. ജർമനി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്നാണു പരാതിയിൽ ആരോപിക്കുന്നത്.

ഗസ്സയിൽ കൂട്ടക്കുരുതി തുടരുമ്പോഴും ഇസ്രായേലിനു നൽകിവരുന്ന സഹായം നിർത്തിവയ്ക്കാൻ ജർമനി തയാറാകുന്നില്ലെന്ന് നിക്കരാഗ്വ കുറ്റപ്പെടുത്തി. ഇതോടൊപ്പം യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക്(യു.എൻ.ആർ.ഡബ്ല്യു.എ) നൽകിവരുന്ന സഹായം നിർത്തലാക്കുകയും ചെയ്തു. ഇസ്രായേലിനുള്ള സഹായം നിർത്തിവയ്പ്പിക്കാനും ഫലസ്തീൻ അഭയാർഥി ഏജൻസിക്കുള്ള ഫണ്ടിങ് പുനരാരംഭിക്കാനും ജർമനിക്കുമേൽ സമ്മർദം ചെലുത്തണമെന്ന് നിക്കരാഗ്വ അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടു.

”ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതോടൊപ്പമാണ്, ഫലസ്തീനിലെ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്ന യു.എൻ ഏജൻസിക്കുള്ള സഹായം ജർമനി നിർത്തിവച്ചിരിക്കുന്നത്. ഇതിലൂടെ വംശഹത്യയ്ക്കു കൂട്ടുനിൽക്കുകയാണ് അവർ ചെയ്യുന്നത്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ യുദ്ധനിയമങ്ങളുമായി ബന്ധപ്പെട്ടുള്ള 1948ലെ വംശഹത്യ കൺവെൻഷന്റെയും 1949ലെ ജനീവ കൺവെൻഷന്റെയും ലംഘനമാണ് ജർമനി നടത്തിയിരിക്കുന്നത്”-ഐ.സി.ജെയിൽ സമർപ്പിച്ച ഹരജിയിൽ നിക്കരാഗ്വ ചൂണ്ടിക്കാട്ടി.

നയതന്ത്രതലത്തിൽ ഇസ്രായേലിന്റെ ഉറ്റ സഖ്യകക്ഷിയായ ജർമനി ആയുധവിതരണത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലില്ല. അമേരിക്കയ്‌ക്കൊപ്പം ഇസ്രായേലിന് ഏറ്റവും കൂടുതൽ ആയുധം നൽകുന്ന രാജ്യങ്ങളിലൊന്നാണ് അവർ. ദിവസങ്ങൾക്കുമുൻപാണ് യു.എൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസിക്കുള്ള സഹായം അവർ നിർത്തിവച്ചത്. യു.എസ്, ജർമനി, സ്വിറ്റ്‌സർലൻഡ്, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും യു.എൻ.ആർ.ഡബ്ല്യു.എയ്ക്കുള്ള സഹായം റദ്ദാക്കിയിരുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 12 ഏജൻസി ജീവനക്കാർ പങ്കെടുത്തുവെന്ന ആരോപണം മറയാക്കിയാണു പടിഞ്ഞാറൻ രാജ്യങ്ങങ്ങളുടെ നടപടി.

ഫണ്ട് തടയുന്നത് ഫലസ്തീനിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യു.എൻ.ആർ.ഡബ്ല്യു.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണവും ഉപരോധവുമായി കൊടും പട്ടിണിയിലൂടെയും കടുത്ത യാതനയിലൂടെയുമാണ് ഫലസ്തീനികൾ കടന്നുപോകുന്നത്. ഇതിനിടെ, അടിയന്തരമായ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നത് യു.എൻ.ആർ.ഡബ്ല്യു.എ ആണ്. ഏജൻസിയുടെ വരുമാന മാർഗം കൂടി മുട്ടിക്കുന്നതോടെ ഗസ്സയെ കൂട്ടമരണത്തിലേക്കു തള്ളിയിടുകയാണ് പടിഞ്ഞാറൻ രാജ്യങ്ങളെന്ന് അന്താരാഷ്ട്രതലത്തിൽ വൻ വിമർശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിൽ ഭക്ഷണത്തിനു വരിനിന്ന ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ സൈന്യം മിസൈൽ വർഷിച്ച സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം കനക്കുകയാണ്. 117 പേരാണ് ഭക്ഷണവിതരണ കേന്ദ്രത്തിൽ ഒറ്റയടിക്ക് കൊല്ലപ്പെട്ടത്. ആയിരങ്ങൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, നിക്കരാഗ്വയുടെ ഹരജി അന്താരാഷ്ട്ര കോടതി എന്നു വാദംകേൾക്കാൻ എടുക്കുമെന്ന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. നേരത്തെ ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ കൊണ്ടുവന്ന വംശഹത്യാ കേസിനു പിന്നാലെയാണ് ഗസ്സ ആക്രമണം ഒരിക്കൽകൂടി അന്താരാഷ്ട്ര കോടതിയിലെത്തുന്നത്. നിക്കരാഗ്വയുടെ നിയമനടപടിയെക്കുറിച്ച് ജർമനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ReadAlso:

‘അമേരിക്കയുമായുള്ള കരാറിന് ലെബനനിൽ വെടിനിർത്തൽ അനിവാര്യം’: ഇടനിലക്കാർ വഴിയുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നതായി ഇറാൻ | Iran says it is ending brokered talks with the US

ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: കടുപ്പിച്ച് ഇറാന്‍

ഹോർമുസ് കടലിടുക്കിൽ നിയമങ്ങൾ പാലിക്കണം, ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ഇറാൻ | Iran warns of consequences if rules are followed in Strait of Hormuz

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടർന്നേക്കും; ട്രംപിന്റെ അനുമതിക്ക് ശേഷം ഉടന്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് | Report Says Iran and US Reach Outline Ceasefire Deal After Latest Attacks

ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്ക് കേസെടുത്ത് പൊലീസ് | malayali woman and daughter found dead in sharjah

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies