പാലക്കാട്: വാളയാർ, വണ്ടിപ്പെരിയാർ കേസുപോലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസും അട്ടിമറിക്കപ്പെടുമെന്ന് വാളയാർ കേസിലെ മുൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജാ മാധവൻ. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ ഒരു തെളിവും കോടതിയിൽ എത്തില്ല. പ്രതികൾ രക്ഷപെടാൻ സാധ്യതയുണ്ടെന്നും ജലജാ മാധവൻ ഫേസ് ബുക്കിൽ കുറിച്ചു.
വാളയാറിലും വണ്ടിപ്പെരിയാറിലും നമ്മളിത് കണ്ടതാണ്. റാഗിങ് എന്ന് പേരിട്ടു മൂന്നു വർഷത്തെ നടപടിയും. ഇതാണോ ഒരു കുട്ടിയുടെ ജീവന്റെ വില?? നാളത്തെ ക്യാമ്പസുകളുടെ സുരക്ഷിതത്വം??പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ മാതാപിതാക്കൾ എത്രയും വേഗം ആവശ്യമായ നടപടികൾ എടുക്കേണ്ടതാണെന്നും ജലജാ മാധവൻ കുറിച്ചു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
ഒരു പാട് സംശയങ്ങൾ അവശേഷിക്കുന്നു.
സിദ്ധാർഥിന്റെ റൂം മേറ്റ്സ് ആരായിരുന്നു? മൂന്നു students സാക്ഷ്യം പറഞ്ഞ രീതിയിലാണ് കാര്യങ്ങൾ എങ്കിലൽ ആ കുട്ടി മർദ്ദനമേറ്റ് അവശനായി മൂന്നു ദിവസം ജലപാനം പോലുമില്ലാതെ റൂമിൽ കിടന്നപ്പോൾ ഈ റൂം മേറ്റ്സ് തിരിഞ്ഞു നോക്കിയില്ലേ? അധികൃതരെ വിവരം അറിയിച്ചില്ലേ?? അവർ ആയിരിക്കുമല്ലോ അവസാനമായി സിദ്ധാർഥ്നെ കണ്ടത്
ഇത് explain ചെയ്യാൻ അവർ ബാധ്യസ്ഥരല്ലേ .യാതൊരു അടിസ്ഥാനവും ഇല്ലാതെ 18 പേരെ അറസ്റ്റ് ചെയ്ത് കേസ് പെട്ടന്ന് അവസാനിപ്പിക്കുന്നത് അത്ര ശുഭകരമായി തോന്നുന്നില്ല. ഇത് ആട്ടിമറിക്കപ്പെടാൻ സാധ്യത ഏറെ. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ ഒരു തെളിവും കോടതിയിൽ എത്തില്ല. പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ മാതാപിതാക്കൾ എത്രയും വേഗം ആവശ്യമായ നടപടികൾ എടുക്കേണ്ടതാണ്. ഈ അറസ്റ്റ് തൽക്കാലം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ്. വാളയാറും വണ്ടിപ്പെരിയാറും നമ്മളിത് കണ്ടതാണ്. റാഗിങ് എന്ന് പേരിട്ടു മൂന്നു വർഷത്തെ നടപടിയും. ഇതാണോ ഒരു കുട്ടിയുടെ ജീവന്റെ വില?? നാളത്തെ ക്യാമ്പസുകളുടെ സുരക്ഷിതത്വം??
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjalaja.madhavan%2Fposts%2Fpfbid02NELD37ZCqjDAD2nTqcSge6Z8ocW4BLLEKBZMZ5uCzjNoE1nRkVZqbemrAtT4kRUsl&show_text=true&width=500
















