വർക്കല : തിരുവനന്തപുരം വർക്കലയിൽ 21 കാരൻ മരണപ്പെട്ടത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് സ്ഥീരീകരിച്ച് അയിരൂർ പൊലീസ്. പോസ്റ്റ്‍ മോർട്ടം റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമുണ്ടത്. വർക്കല ഇലകമൺ സ്വദേശി വിനു (23)വിന്റെ മരണത്തിൽ കഴിഞ്ഞ ദിവസം പരാതിയുമായി കുടുംബം രംഗത്തെത്തിയിരിരുന്നു.
ഇലകമൺ കരവാരത്ത് പ്രവർത്തിക്കുന്ന കടയിൽ നിന്ന് കഴിച്ച കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് വിനു മരണപ്പെട്ടത്.അയിരൂർ പോലീസ് കടയുടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുക്കുമെന്ന് വ്യക്തമാക്കി.
കേക്ക് കഴിച്ചതിനു പിന്നാലെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും കൂടിയതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയും ഇവിടെ വച്ച് വിനു മരിക്കുകയും ചെയ്തു. വിനുവിൻ്റെ അമ്മയും സഹോദരനും സഹോദരിയും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
വിനു മരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കാലപ്പഴക്കം ചെന്ന കേക്കുകൾ കടയിൽ നിന്ന് കണ്ടെടുത്തിരുന്നു. കട അടച്ചു പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ് സീൽ ചെയ്തു
















