ന്യൂഡല്‍ഹി: ഓപ്പണ്‍എഐ സ്ഥാപകനും സിഇഒയുമായ സാം ആള്‍ട്ട്മാന്റെ ആസ്തി കുത്തനെ ഉയര്‍ന്നു. സാം ആള്‍ട്ട്മാന്റെ ആസ്തി 200 കോടി ഡോളറായി ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക വ്യക്തമാക്കുന്നു.
സാം ആള്‍ട്ട്മാന്റെ ആസ്തിയില്‍ ഓപ്പണ്‍എഐയുടെ സാമ്പത്തിക വിജയമല്ല പ്രതിഫലിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുഖമായി മാറിയ 38കാരന്റെ നേട്ടം വിലയിരുത്തുന്നത് ഇതാദ്യമാണ്. ഓപ്പണ്‍എഐയുടെ മൂല്യം അടുത്തിടെ 8600 കോടി ഡോളറായി ഉയര്‍ന്നിരുന്നു. കമ്പനിയില്‍ തനിക്ക് ഓഹരിപങ്കാളിത്തം ഇല്ലെന്ന് ആള്‍ട്ട്മാന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
Read More……
- ജോർജിനെ തള്ളി ബിജെപി നേതാവ് എംടി രമേശ്; പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കും
- ബിജെപിയുടെ കുറ്റിച്ചൂലിനെ വരെ പിന്തുണയ്ക്കുമെന്ന് പിസി ജോർജ്; പ്രതികരണവുമായി അനിൽ കെ ആന്‍റണി
- സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശങ്ങള്‍
- പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ചു ബിഡിജെഎസ്: ബിജെപി നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കും
- കോഴിക്കോട് ബൈക്കിനു തീപിടിച്ചുണ്ടായ അപകടത്തിൽ 2 മരണം : മരിച്ചവരെ തിരിച്ചറിഞ്ഞു
ആള്‍ട്ട്മാന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍, സ്റ്റാര്‍ട്ട്അപ്പ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുമാണ്.
സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സാം ആള്‍ട്ട്മാന്റെ സമ്പത്ത് ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. റെഡ്ഡിറ്റിലെ വലിയ ഓഹരി ഉടമകളില്‍ ഒരാളാണ് സാം ആള്‍ട്ടമാന്‍.