തിരുവനന്തപുരം: മാർച്ച് മാസം മൂന്നാം തീയതിയായിട്ടും സർക്കാർ ജീവനക്കാരിൽ ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രം. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് മാസ ശമ്പളം കയ്യിൽ കിട്ടി.
ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് കാരണം.
അതേസമയം ഭൂരിപക്ഷം വരുന്ന സർക്കാർ ജീവനക്കാർക്കും എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് ജീവനക്കാർ പ്രതിസന്ധിയിലായത്.
നാളെയോടെ ശമ്പള വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നാളെ പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
Read More……
- സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം: കോൺഗ്രസ്സ് നേതാക്കൾ
- കൊയിലാണ്ടിയിലും വിദ്യാർഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനം: ബൈക്ക് അപകടമെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു
- സിദ്ധാർഥന്റെ മരണത്തിൽ ഡീനിനും അസി.വാർഡനും സസ്പെൻഷൻ: ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കും: മന്ത്രി ജെ.ചിഞ്ചുറാണി
- ‘ഞാൻ എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷി’: ചെറിയാൻ ഫിലിപ്പ്
- സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്; ഞാന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു; വെള്ളാപ്പള്ളിയും മകനും എതിര്‍ത്തു
ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് ശമ്പള വിതരണത്തിൽ പ്രതിസന്ധിയാവുന്നത്. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്.
പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത്. ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ.
ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് നിർദ്ദേശം. പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വൈകുന്നതിൽ സർക്കാർ ജീവനക്കാർക്ക് പ്രതിഷേധം ഉണ്ട്.
സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നത്.