കോഴിക്കോട്: കൊയിലാണ്ടിയിൽ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാർഥിക്ക് എസ്എഫ്ഐ മർദനം. സി.ആര്‍.അമൽ എന്ന വിദ്യാർഥിക്കാണ് മര്‍ദനമേറ്റത്. ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാർ ചേർന്ന് തലയിലും മുഖത്തും മർദിച്ചെന്നാണ് പരാതി.
റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദനം.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് അമൽ പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ അമല്‍ ഇടപെട്ടിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു.
കോളജിനു പുറത്ത് മറ്റൊരു വീടിന്റെ മുറ്റത്തുവച്ച് മർദിച്ചതായാണ് പരാതി. അമലിനൊപ്പം രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.
Read More…..
- സിദ്ധാർഥന്റെ മരണത്തിൽ ഡീനിനും അസി.വാർഡനും സസ്പെൻഷൻ: ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കും: മന്ത്രി ജെ.ചിഞ്ചുറാണി
- കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നു: സിദ്ധാർഥന്റെ പിതാവ്
- സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത: പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി വരും
- ‘ഞാൻ എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷി’: ചെറിയാൻ ഫിലിപ്പ്
- കേന്ദ്രനിർദ്ദേശം പോലെ ബ്രാൻഡിംഗ് ചെയ്തില്ല : ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയിലായി ദേശീയ ആരോഗ്യദൗത്യത്തിന്റെ പ്രവർത്തനം
കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ട ശേഷം അമലിനെ അവിടെ തടഞ്ഞുനിർത്തി. തുടർന്ന് കോളജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ചേർന്നാണ് മർദിച്ചത്. അക്രമികൾ തന്നെയാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലേക്ക് എത്തിച്ചവര്‍ ബൈക്കപകടമാണെന്നാണ് പറഞ്ഞത്. മർദനം മനഃപൂർവം മറച്ചുവച്ചെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.