ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് സീസണിലെ മൂന്നാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ മുംബൈ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: റോയൽ ചലഞ്ചേഴ്സ് 131/6 (20). മുംബൈ 133/3 (15.1).
മത്സരത്തിൽ ടോസ് നേടിയ മുംബൈ റോയൽ ചലഞ്ചേഴ്സിനെ ബാറ്റിംഗിനയച്ചു. തുടക്കം മുതൽ ബെംഗളൂരു വനിതകൾ ബാറ്റിംഗ് തകർച്ച നേരിട്ടു. ഒരു ഘട്ടത്തിൽ 41ന് നാല് എന്ന് റോയൽ ചലഞ്ചേഴ്സ് വനിതകൾ തകർന്നുവീണു. എല്ലീസ് പെറിയുടെ ഒറ്റയാൾ പോരാട്ടമാണ് ബെംഗളൂരുവിനെ മാന്യമായ സ്കോറിൽ എത്തിച്ചത്. 38 പന്തിൽ 44 റൺസെടുത്ത പെറി പുറത്താകാതെ നിന്നു. ആർസിബിയുടെ ടോപ് സ്കോററും എൽസി പെറിയാണ്.
മുംബൈയ്ക്കായി നാറ്റ് സ്കൈവറും പൂജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. യാസ്തിക ഭാട്ടിയ 31, ഹെയ്ലി മാത്യൂസ് 26, നാറ്റ് സ്കിവർ 27 എന്നിങ്ങനെയാണ് മുൻനിരയിലെ സ്കോറുകൾ. അമേലിയ കേർ പുറത്താകാതെ 40 കൂടി നേടിയപ്പോൾ മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യം മറികടന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനത്ത് എത്തി.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു