കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. അംഗടിമുഗര്‍ സ്വദേശി അബൂബക്കര്‍ ഹുസൈനില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ദേഹ പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. 15,15,000 രൂപയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടിച്ചെടുത്തത്. 500 രൂപ നോട്ടുകളാണ് പിടികൂടിയവയെല്ലാം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വന്‍തോതില്‍ കുഴല്‍പ്പണ വിതരണ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
Read More :