തിരുവനന്തപുരം: കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യിൽനിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും എന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഐസിഎഫ് വന്ദേ ഭാരത് തീവണ്ടികൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ അവസാനവട്ട കാര്യങ്ങളിലേക്ക് റെയിൽവേ കടക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ.
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവ ആയിരിക്കും സ്റ്റോപ്പുകൾ എന്നാണ് വിവരം. ഇപ്പോൾ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകൾക്കും വൻ സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്നു ലഭിക്കുന്നത്.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു