ലക്നോ: ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരനോട് ബന്ധുക്കളുടെ ക്രൂരത. ബധിരനും സംസാരശേഷിയുമില്ലാത്ത പതിനാറുകാരൻ്റെ മലദ്വാരത്തിൽ പേന തിരുകി കയറ്റി. കൗമാരക്കാരൻ്റെ മലദ്വാരത്തിലൂടെ പേന വയറ്റിൽ തുളച്ചുകയറിയതായും റിപ്പോർട്ട്. മാതാപിതാക്കളെ അറിയിക്കാൻ കഴിയാതെ പതിനാറുകാരൻ ആഴ്ചകളോളമാണ് വേദന സഹിച്ചത്.
സംഭവം നടന്നത് ആഗ്രയില്‍ ഫെബ്രുവരി അഞ്ചിനായിരുന്നു. ബന്ധുവിന്റെ മക്കള്‍ ഭിന്നശേഷിക്കാരനെ മര്‍ദിക്കുകയും മലദ്വാരത്തില്‍ പേന തിരുകി കയറ്റുകയുമായിരുന്നു. കുട്ടിയുടെ പിതാവും ബന്ധുക്കളും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൗമാരക്കാരനെ ആക്രമിക്കാന്‍ കാരണം. സംസാരശേഷിയില്ലാത്തതിനാല്‍ കുട്ടിക്ക് തന്റെ ദുരനുഭവം മാതാപിതാക്കളോട് പറയാന്‍ കഴിഞ്ഞിരുന്നില്ല. ആഴ്ചകളോളം വേദന സഹിച്ചു.
ഫെബ്രുവരി 20ന് കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വൈദ്യപരിശോധനയില്‍ കൗമാരക്കാരന്റെ വയറ്റില്‍ മൂര്‍ച്ചയുള്ള വസ്തു കണ്ടെത്തി. ഫെബ്രുവരി 25ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പിറ്റേന്ന് നടന്ന ഓപ്പറേഷനില്‍ കൗമാരക്കാരന്റെ ശരീരത്തില്‍ നിന്ന് പേന പുറത്തെടുക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു