മലപ്പുറം: 11മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവത്തിൽ അറസ്റ്റിലായ നാലു പ്രതികളേയും തിരൂര്‍ കോടതി റിമാന്‍റ് ചെയ്തു. അമ്മയുടെ കാമുകനും കാമുകന്റെ അച്ഛനമ്മമാരും ചേർന്ന് മുമ്പും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ജയസൂര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നതയും അമ്മ ശ്രീപ്രിയ പോലീസിന് മൊഴി നൽകി.
തമിഴ്നാട് കടലൂർ സ്വദേശിയായ ശ്രീപ്രിയ ഭർത്താവിനെ ഉപേക്ഷിച്ചു പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുമായി കാമുകനോപ്പം തിരുരിൽ എത്തിയത് മുതൽ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. കുഞ്ഞിനെ ഒഴിവാക്കാൻ ജയസൂര്യയും അച്ഛൻ കുമാറും അമ്മ ഉഷയും ചേർന്ന് നിരന്തരം ശ്രീപ്രിയയോട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ പലപ്പോളും മൂന്നു പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശ്രീപ്രിയ പോലീസിനോട് പറഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഒരിക്കൽ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രി അധികൃതർക്ക് സംശയമൊന്നും തോന്നിയില്ല. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് മാറ്റിയെങ്കിലും നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി കുഞ്ഞിനെ തിരികെ കൊണ്ടു വരികയായിരുന്നു. ഇതിനുശേഷമാണ് രണ്ടു മാസം മുമ്പ് കുഞ്ഞിനെ ഇവർ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
കാമുകന്റെ നിർദേശ പ്രകാരം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ശ്രീപ്രിയ ഒറ്റക്ക് തിരുരിൽ നിന്നും ട്രെയിൻ കയറി. സേലത്ത് എത്തിച്ച് മൃതദേഹം ഉപേക്ഷിക്കാൻ ആയിരുന്നു ജയസൂര്യ ആവശ്യപ്പെട്ടതെങ്കിലും തൃശ്ശൂരിൽ ഇറങ്ങിയശേഷം മൃതദേഹം അടങ്ങിയ ബാഗ് ഓടയിൽ തള്ളുകയായിരുന്നു. പിന്നീട് തിരൂരിലേക്ക് ശ്രീപ്രിയ മടങ്ങിയെത്തിയ ശേഷം ഇവർ അടുത്ത സ്ഥലത്തേക്ക് താമസം മാറി.