അജ്റോണ്ട: ഹരിയാനയില്‍ നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍. ഹരിയാനയിലെ അജ്റോണ്ടയിലാണ് സംഭവം നടന്നത്.
ഇന്ന് രാവിലെയാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. മതിലിലെ ഇരുമ്ബ് ഗ്രില്ലില്‍ തുളച്ച് കയറിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ ഉപേക്ഷിക്കാനായി മനപ്പൂർവ്വം കൊലപ്പെടുത്തിയ ശേഷം ഗ്രില്ലില്‍ തുളച്ചതാണോയെന്നത് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് കുട്ടിയുടെ മൃതദേഹം ഗ്രില്ലില്‍ നിന്നും മാറ്റിയത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു