ബംഗളൂരു: ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിനു തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്റെ ജയം.
ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസ് നേടിയ ഗോളാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. 87-ാം മിനിറ്റിൽ കേരളത്തിനു ഒരു സുവർണാവസരം ലഭിച്ചെങ്കിലും ഗോൾ വീഴ്ത്താനായില്ല. ഫെഡോർ ചെർനിചിനാണ് അവസരം ലഭിച്ചത്.
ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ബംഗളൂരു 21 പോയിന്റുമായി ആറാം സ്ഥാനത്താണ്.
മത്സരത്തില്‍ പന്തടക്കത്തില്‍ ബംഗളൂരു എഫ്സിക്കായിരുന്നു മുന്‍തൂക്കം. ഒമ്പത് ഷോട്ടുകളാണ് ബംഗളൂരി എഫ്സി തൊടുത്തത്. ഇതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഒരെണ്ണം ഗോള്‍വര കടക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ സാധിച്ചത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു.
13ന് സ്വന്തം തട്ടകത്തിൽ കരുത്തരായ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു