വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാർത്ഥികളുടെ ഭരണമാണ് നടക്കുന്നത്: അധ്യാപകരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നത് വിദ്യാർത്ഥി നേതാക്കളാണ്. ഹോസ്റ്റലുകൾ പുറത്തുനിന്നുള്ള ക്രിമിനലുകൾക്കും കയറി ചെല്ലാൻ പറ്റുന്ന രൂപത്തിൽ തുറന്നിട്ടിരിക്കുകയാണ്. സ്ഥലം മാറ്റത്തിന് അധ്യാപകർ വിദ്യാർഥികളെ സ്വാധീനിക്കുന്നു. എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും കോളേജ് ഡീനും ചില അധ്യാപകരും വളം വെച്ച് കൊടുക്കുകയാണ്. ഇവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നെടുമങ്ങാട്ട് സിദ്ധാർത്ഥിൻ്റെ വീട്ടിലെത്തിയ ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ എം നായർ ജില്ലാ പ്രസിഡണ്ട് ചന്ദ്രൻ നായർ പ്രവാസി ജനത സംസ്ഥാന പ്രസിഡണ്ട് സുനിൽ ഖാൻ, എൻ.വി പത്മകുമാർ എന്നിവർ സിദ്ധാർത്ഥിൻ്റെ മാതാപിതാക്കളെ സന്ദർശിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു