തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭകരുടെ ഉത്പ്ന്നങ്ങൾ 20% എങ്കിലും സർക്കാർ പദ്ധതികളിലേക്ക് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന് കെയിറ്റ് ഫെഡറേഷൻ (കേരള അഗ്രികൾച്ചറൽ ഇൻഡസ്ട്രിയൽ ട്രെയിഡ് എംപവർ മെൻറ് ഫെഡറേഷൻ) ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നിയമ ഭേദഗതി വരുത്തണം. കേരളത്തിലെ സംരംഭകർ നേരിടുന്ന പ്രതിസന്ധിക്ക് കാര്യമായ പരിഹാരമാകും ഇതെന്നും യോഗം വിലയിരുത്തി.
മുൻമന്ത്രിയും കെയിറ്റ് ഫെഡറേഷൻ സംസ്ഥാന ചെയർമാനുമായ സി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ സംരംഭകർക്ക് സർക്കാർ നിരവധി പ്രോത്സാധനങ്ങൾ വഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിൽ ഔദ്യോഗിക രംഗം ശുഷ്കാന്തി കാണിക്കുന്നില്ല. ദേശസാൽകൃത ബാങ്കുകൾ പോലും സംരംഭകർക്ക് യഥാസമയം വായ്പ നൽകുന്നില്ല. സർക്കാർ ഓഫീസുകളിൽ സംരംഭകർ കയറിയിറങ്ങി വലയുന്ന സ്ഥിതിക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്നും സി. ദിവാകരൻ പറഞ്ഞു.
സംസ്ഥാനത്തെ സംരംഭകരുടെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സമര രംഗത്തേക്ക് ഇറങ്ങേണ്ട സ്ഥിതിയാണുള്ളതെന്ന് ജനറൽ സെക്രട്ടറി കെ. പി. അനിൽ ദേവ് പറഞ്ഞു.സർക്കാർ തലത്തിലുള്ള വാഗ്ദാനങ്ങൾ ജലരേഖയായി പോവുകയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ.ശരത് വി. എസ് വ്യവസായിക സംരംഭങ്ങളെ കുറിച്ചും ഡോ. ഇന്ദ്രബാബു സാംസ്കാരിക മേഖലയെ കുറിച്ചും സംസാരിച്ചു. വിവിധ മേഖലകളിലെ വ്യവസായ പ്രമുഖർ പങ്കെടുത്തു. അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു ഡോ : അബ്ദുൽസലാം നന്ദി പറഞ്ഞു.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു