സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിന്റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.
ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലിൽ യെമനിലെ അൽ മോഖ തുറമുഖത്തിന് 35 നോട്ടിക്കൽ മൈൽ അകലെ ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായത്. ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആദ്യമായാണ് കപ്പൽ മുങ്ങുന്നത്. വളവും അസംസ്കൃത വസ്തുക്കളുമായി പോവുകയായിരുന്നു കപ്പൽ. 41,000 ടൺ വളമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ മുങ്ങിയത് സാരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് യെമൻ സർക്കാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സംഭവം ചെങ്കടലിൽ വീണ്ടും ചരക്ക് നീക്ക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു