കൊച്ചി: കൊച്ചിയിലെ തൈക്കൂടത്ത് വൃദ്ധമാതാവിനെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരട് പൊലീസ് എസ്.എച്ച്. ഒ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തിന് ശേഷം സരോജനി അമ്മ വീടിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആർഡിഒ ഉത്തരവ് ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് സ്വയം അകത്ത് കയറിയതെന്ന് സരോജനി അമ്മ പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിൽ ഇരു കക്ഷികളുമായി ചർച്ച ചെയ്തതിന് ശേഷമെ നടപടി എടുക്കാൻ സാധിക്കു എന്നായിരുന്നു പൊലീസ് നിലപാട്.
മൂത്തമകള്‍ കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ കയറ്റുന്നില്ല എന്നാണ് സരോജിനിയമ്മയുടെ പരാതി. ഇളയ മകളുടെ കൂടെയായിരുന്നു സരോജിനിയമ്മ. ഇളയ മകളുടെ വീട്ടിലെ സ്ഥലപരിമിതി കാരണമാണ് തിരിച്ചുവരാൻ തീരുമാനിച്ചത്. എന്നാൽ വീട് പൂട്ടിയിട്ട് മൂത്തമകള്‍ മറ്റൊരു സ്ഥലത്ത് മാറി താമസിക്കുകയാണ്.
“എവിടേക്കും പോകൂല്ല. എനിക്കെന്റെ വീട്ടിൽ കിടന്നാൽ മതി” എന്നാണ് സരോജിനിയമ്മ പറയുന്നു. വീട് തന്റെ പേരിലേക്ക് തന്നെ മാറ്റിയെഴുതാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സരോജിനിയമ്മയ്ക്ക് ഈ വീട്ടിൽ തന്നെ താമസിക്കാൻ സൌകര്യമൊരുക്കും എന്നാണ് ആർഡിഒ പറയുന്നത്. നാട്ടുകാർ ഭക്ഷണം ഉള്‍പ്പെടെ എത്തിച്ചുനൽകുന്നുണ്ട്.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു