വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ വിദ്യാർഥി മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രവർത്തകനെ പൊലീസ് ജീപ്പിനു പിന്നാലെ ഓടി മോചിപ്പിച്ച് ടി.സിദ്ദിഖ് എംഎൽഎ. പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയ പ്രവർത്തകനെയാണ് എംഎൽഎയുടെ നേതൃത്വത്തിൽ മോചിപ്പിച്ചത്.
പ്രവർത്തകനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എംഎൽഎ ഡിവൈഎസ്പിയോട് ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകുകയാണ് എന്നാണ് മറുപടി പറഞ്ഞത്. കോളറിൽ പിടിച്ചാണോ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചാണ് ടി.സിദ്ദിഖ് ഓടിച്ചെന്നത്. ഇതിനിടെ ജീപ്പ് അതിവേഗം മുന്നോട്ടെടുത്തു.
ജീപ്പിനുള്ളിൽനിന്നും പ്രവർത്തകൻ വാതിൽ തുറന്നു ചാടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതോടെ ചില പ്രവർത്തകർ ജീപ്പിനു മുന്നിൽ ചാടി തടഞ്ഞുനിർത്തി. സിദ്ദിഖിന്റെ നേതൃത്വത്തിൽ പ്രവർത്തകനെ ജീപ്പിൽനിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു.
അതേസമയം, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാപ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സിന്‍ജോ ജോണ്സണ്, അല്‍ത്താഫ്, കാശിനാഥന് എന്നിവരടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട 18 പ്രതികളും പിടിയിലായി. മുഖ്യപ്രതികളിലൊരാളായ സിന്‍ജോയെ കീഴടങ്ങാന്‍ വരുന്നതിനിടെ കല്പറ്റയില്നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സിദ്ധാര്‍ഥനെ മൂന്നുദിവസം ക്രൂരമായി മര്‍ദിക്കുകയും ആള്‍ക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് സിന്ജോയെന്നാണ് ആരോപണം. ബെല്‍റ്റ് പൊട്ടുന്നത് വരെ സിദ്ധാര്‍ഥനെ ബെല്‍റ്റ് കൊണ്ടടിച്ചു. അവശനായി നിലത്തുകിടന്ന സിദ്ധാര്‍ഥന്റെ ശരീരത്തിന് മുകളില്‍ കസേരയിട്ടിരുന്ന് വീണ്ടും അടിച്ചെന്നും സിന്‍ജോയ്ക്കെതിരേ ആരോപണമുണ്ടായിരുന്നു. സിദ്ധാര്‍ഥനെ ഹോസ്റ്റലിന്റെ നടുമുറ്റത്തിട്ടും ഡോര്‍മെറ്ററിയില്‍വെച്ചും കാമ്പസിലെ പാറയ്ക്ക് മുകളില്‍വെച്ചും ക്രൂരമായി ആക്രമിച്ചപ്പോള്‍ ഇതിന് നേതൃത്വം നല്കിയതും സിന്‍ജോയായിരുന്നു. സംഭവം ഹോസ്റ്റലിന് പുറത്തറിഞ്ഞാല്‍ തല കാണില്ലെന്ന് മറ്റ് അന്തേവാസികളെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളായ അഖിലും സിന്‍ജോയും ചേര്‍ന്നാണ് ആള്‍ക്കൂട്ട വിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്നായിരുന്നു മൊഴി.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു