ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേരളത്തിലെ 12 സീറ്റുകളിൽ ഉൾപ്പെടെ 195 സീറ്റുകളിലാണ് സ്ഥാനാർത്ഥികളായത്. നരേന്ദ്ര മോദിയുടെ പേരും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിലെ വാരണാസിയിൽ മാത്രമാണ് പ്രധാനമന്ത്രി ഇക്കുറി മത്സരത്തിനിറങ്ങുക. അമിത്ഷാ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നും ജനവിധി തേടും.
28 വനിതകളാണ് ആദ്യ പട്ടികയിൽ ഇടം പിടിച്ചത്.16 സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 48 യുവാക്കളെയും ബിജെപി പരിഗണിച്ചിട്ടുണ്ട്. കേരളത്തിലെ പട്ടികയിൽ അനിൽ ആൻ്റണിയാണ് സർപ്രൈസ് സ്ഥാനാർത്ഥിയായി രംഗത്ത് എത്തിയത്. പത്തനംതിട്ടയിൽ അനിലിനെ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് നേതൃത്വം. അനിലിൻ്റെ പേര് നേരത്തേ എറണാകുളത്ത് ഉയർന്ന് കേട്ടതെങ്കിലും പത്തനംതിട്ടയിൽ പരിഗണിക്കുകയായിരുന്നു.
കേരളത്തിലെ സ്ഥാനാർത്ഥികൾ
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
ആറ്റിങ്ങൽ – വി മുരളീധരൻ
പത്തനംത്തിട്ട – അനിൽ ആൻ്റണി
ആലപ്പുഴ- ശോഭ സുരേന്ദ്രൻ
പാലക്കാട് – സി. കൃഷ്ണകുമാർ
കോഴിക്കോട് – എം.ടി.രമേശ്
വടകര- പ്രഭുൽ കൃഷ്ണ
മലപ്പുറം – ഡോ.അബ്ദുൾ സലാം
തൃശൂർ – സുരേഷ് ഗോപി
കാസർഗോഡ് – എം.എൽ അശ്വിനി
കണ്ണൂർ – രഘുനാഥ്
പൊന്നാനി- നിവേദിത സുബ്രമണ്യം
ഉത്തർപ്രദേശ് – 51,ബംഗാൾ -20,മധ്യപ്രദേശ് -24, ഗുജറാത്ത് -15, രാജസ്ഥാൻ- 15, കേരളം- 12, തെലങ്കാന -9, അസം- 11, ജാർഖണ്ഡ് -11,ഛത്തീസ്ഗഡ് -11, ഡൽഹി -5, ജമ്മു കശ്മീർ -2, ഉത്തരാഖണ്ഡ് – 3, അരുണാചൽ പ്രദേശ് -2, ഗോവ -1, ത്രിപുര -1, ആൻഡമാൻ നിക്കോബർ -1, ദാമൻ ദിയു -1 എന്നിങ്ങനെയാണ് ആദ്യ ഘട്ട പട്ടികയിൽ പ്രഖ്യാപിച്ച മണ്ഡലങ്ങളുടെ എണ്ണം.
















