സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ആറുമാസം പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞ് സംരക്ഷണയ്ക്കായി എത്തി. അമ്മത്തൊട്ടില്‍ 2002 നവംബറില്‍ തലസ്ഥാനത്തു സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന മൂന്നാമത്തെ മുതിര്‍ന്ന കുട്ടിയാണ് പുതിയ അതിഥി. 2003-ല്‍ നാലു വയസ്സു പ്രായമുള്ള പെണ്‍കുഞ്ഞും കഴിഞ്ഞ മെയ് മാസം 5 മാസം പ്രായമുള്ള ആണ്‍കുഞ്ഞും (വേനല്‍) ആണ് ഇത്തരത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയത്. സാധാരണ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പരിരക്ഷയ്ക്കായി എത്തുന്നവരാണ് അധികവും.
കഴിഞ്ഞ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് കുട്ടിയുടെ വരവ്. ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് അവസാനമായി കുരുന്നിനെ ലഭിച്ചത്. 6.2 കിലോഗ്രാം ഭാരമുള്ള തികഞ്ഞ ആരോഗ്യവതിയാണ് ‘പ്രകൃതി.’പെണ്‍കരുത്തിന് മനുഷ്യരാശിയെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന അതിജീവനത്തിന്റെ സംരക്ഷണ പാളിയായ പ്രകൃതി എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സന്ദേശം എത്തിയ ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തയ്യാറായി. തുടര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച കുഞ്ഞിനെ ആരോഗ്യ പരിശോധനകള്‍ക്കായി തിരുവനന്തപുരം തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു. പരിശോധനകള്‍ക്കു ശേഷം സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്.
2002 നവംബര്‍ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 592-ാമത്തെ കുരുന്നാണ് പ്രകൃതി.
കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 10-ാമത്തെ കുട്ടിയും 3-ാമത്തെ പെണ്‍കുട്ടിയുമാണ് പ്രകൃതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിദേശത്തേക്ക് 10 കുട്ടികള്‍ ഉള്‍പ്പെടെ ഇതുവരെ 63 കുട്ടികളെയാണ് സമിതിയില്‍ നിന്നും സനാഥത്വത്തിന്റെ മടിത്തട്ടിലേക്ക് കൈപിടിച്ച് സമിതി യാത്രയാക്കിയത്. കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നും ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു