ലഖ്നോ: ഐ.പി.എൽ പുതിയ സീസണിൽ ലഖ്നോ സൂപ്പർ ജയൻറ്സിനെ പരിശീലിപ്പിക്കാൻ മുൻ ദക്ഷിണാഫ്രിൻ സൂപ്പർ താരം ലാൻസ് ക്ലൂസ്നർ എത്തുന്നു. മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗറിനൊപ്പം സഹ പരിശീലകനായാണ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറെ നിയമിച്ചത്.
ഐ.പി.എൽ പുതിയ സീസൺ ആരംഭിക്കാൻ ഒരുമാസം മാത്രം മുന്നിലുള്ളപ്പോഴാണ് ക്ലബിന്റെ നീക്കം. എൽ.എസ്.ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
1990 കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ശക്തനായ ഓൾറൗണ്ടറായിരുന്നു ലാൻസ് ക്ലൂസ്നർ. 1996 ഡിസംബറിൽ ഇന്ത്യക്കെതിരായ ടെസ്റ്റിൽ രാജകീയമായ അരങ്ങേറ്റം കുറിച്ചാണ് ക്ലൂസ്നർ തുടങ്ങിയത്. പരമ്പരയിലെ രണ്ടാംടെസ്റ്റിൽ ഒരറ്റ ഇന്നിങ്സിൽ എട്ടു വിക്കറ്റ് വീഴ്ത്തി ക്ലൂസ്നർ ഞെട്ടിച്ചു.
1999 ൽ ഇംഗ്ലണ്ട് നടന്ന ഏകദിന ലോകകപ്പിൽ 281 റൺസും 17 വിക്കറ്റും നേടിയ ക്ലൂസ്നറായിരുന്നു പ്ലെയർ ഓഫ് ദി സീരീസ്. അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനെയും ലോകത്തെ വിവിധയിടങ്ങളിൽ ആഭ്യന്തര ട്വന്റി 20 ലീഗുകളിലും പരിശീലക കുപ്പായത്തിലെത്തിയിട്ടുള്ള ക്ലൂസ്നറുടെ വരവ് സൂപ്പർ ജയന്റ്സിന് ഊർജമേകിയേക്കും.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ