മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് ബന്ധുക്കളും അനുയായികളും വിട നൽകി. പൊലീസിന്റെ കനത്ത നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ആയിരത്തിലേറെ ആളുകൾ അന്ത്യോപചാര ചടങ്ങുകൾ നടന്ന മോസ്കോയുടെ തെക്കുകിഴക്കുള്ള മദർ ഓഫ് ഗോഡ് പള്ളിയിൽ തടിച്ചുകൂടി. ഇവിടെ നിന്നു രണ്ടര കിലോമീറ്റർ അകലെയുള്ള സെത്തേരിയിലാണു സംസ്കാരം നടത്തിയത്. സംസ്കാരം നടക്കുന്ന സമയത്ത് എല്ലാ നഗരങ്ങളിലും അനുസ്മരണം നടത്താൻ നവൽനിയുടെ അനുയായികൾ ആഹ്വാനം ചെയ്തിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത എതിരാളിയായ നവൽനി കഴിഞ്ഞ 16നാണ് അതിശൈത്യമേഖലയായ യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിൽ മരിച്ചത്.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ