കൊച്ചി: ഐടി മേഖലയിൽ മികച്ച ജോലി നേടാൻ യുവാക്കൾക്കു മാർഗനിർദേശം നൽകുന്ന പദ്ധതിയുമായി ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. തൊഴിൽ അന്വേഷകർക്കായി സൗജന്യ ബോധവൽക്കരണം ക്ലാസുകളും ആവശ്യമായ നൈപുണ്യം നേടാനുള്ള മാർഗനിർദേശം നൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്. കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്നാണു ടെക്നോവാലി സെൽഫി ഗവ. യൂത്ത് എംപവർമെന്റ് പ്രോഗ്രാം നടപ്പാക്കുന്നത്.
പഞ്ചായത്തുകളിൽ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകളും സെബർ സെക്യൂരിറ്റി, എെഎ, മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, റോബട്ടിക് തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ വെബിനാറുകൾ ഒരുക്കും. കേരളത്തിലെ ഓരോ പഞ്ചായത്തിലെയും തൊഴിൽരഹിതരായ യുവാക്കൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകി രണ്ടുവർഷത്തിനുളളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നേടാൻ സഹായിക്കാൻ ലക്ഷ്യമിടുന്നു. സൈബർ സെക്യൂരിറ്റി കേഡറ്റ് – എത്തിക്കൽ ഹാക്കിങ് 2023 ലേറ്റസ്റ്റ് എഡിഷൻ എന്ന പ്രോഗ്രാമും അന്താരാഷ്ട്ര സർട്ടിഫിക്കറ്റും ടെക്നോവാലി സൗജന്യമായി നൽകിക്കഴിഞ്ഞു.
തൊഴിൽ അന്വേഷകർക്കായി സൗജന്യ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദ്ദേശം നൽകുകയും ടെക്നോവാലി – LSG-YEPയുടെ ലക്ഷ്യങ്ങളാണ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ 6400–ൽ അധികം സ്റ്റാർട്ടപ്പുകൾക്ക് സമ്പൂർണ്ണ സാങ്കേതിക പരിശീലന പരിപാടികൾ നടത്തുന്നതിനായി ടെക്നോവാലിയെ ഔദ്യോഗികമായി എംപാനൽ ചെയ്തിട്ടുണ്ട് എന്നത് ഇതിന്റെ മൂല്യത്തെ വർധിപ്പിക്കുന്നു. ആഗോള ഹാക്കിങ് പ്ലാറ്റ്ഫോമായ TryHackMe-ലെ മത്സരങ്ങളിൽ ടെക്നൊവാലിയുടെ വിദ്യാർത്ഥികൾ രാജ്യാന്തരതലത്തിൽ 22-ാം റാങ്കും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടെക്നോവാലിയിൽ നിന്നും ഒരു വിദ്യാർഥി നേടുന്ന പരിശീലനങ്ങൾ ഐടി മേഖലയിൽ മികച്ച കരിയർ നേടുന്നതിനുള്ള ശ്രേഷ്ഠമായ ചവിട്ടുപടിയായിരിക്കും എന്നുള്ളതിൽ സംശയമില്ല.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ