കൊച്ചി: ഉത്സവസീസൺ അല്ലാതിരുന്നിട്ടും പരീക്ഷക്കാലമായിട്ടും ഫെബ്രുവരിയിൽ തിയേറ്ററുകൾ ഹൗസ്‌ഫുളായി. ബ്ലാക്ക് ആൻഡ് വൈറ്റിൽ അഞ്ചു കഥാപാത്രങ്ങളുമായി ഭ്രമിപ്പിക്കുന്ന കഥപറഞ്ഞെന്ന പുതുമയാണ് ഭ്രമയുഗത്തിലേക്ക് യുവാക്കളെയും കുടുംബങ്ങളെയും ആകർഷിച്ചത്.
നിറഞ്ഞചിരിയാണ് പ്രേമലുവിന്റെ വിജയത്തിനു പിന്നിലെങ്കിൽ സൗഹൃദവും സാഹസികതയും ഒരുമിച്ച കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ വിജയരഹസ്യം.
ചിത്രം തമിഴ്നാട്ടിലും മികച്ച കളക്ഷൻ നേടുകയാണ്. 2023-ൽ അന്യഭാഷാചിത്രങ്ങളായിരുന്നു (ജയിലർ, ലിയോ, പഠാൻ) കേരളത്തിൽ തരംഗമെങ്കിൽ 2024-ന്റെ ആദ്യപാദത്തിൽത്തന്നെ മലയാള സിനിമയുടെ തിരിച്ചുവരവിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
Read More……
- ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു
- ‘ദി സ്പോയിൽസ്’; ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്
- സയൻസ് ഫിക്‌ഷൻ മോഹിനിയാട്ടശില്പമായി അരങ്ങിലെത്തുന്നു : ‘നിലാക്കനവ്’ ആയി കെപ്ലറുടെ ‘സോംനിയം’
- മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ അർബുധം ബാധിച്ച് മരിച്ചു
- നാല് സിനിമകള്‍, ചെലവ് 6 കോടി: KSFDC യുടെ സ്ത്രീ ശാക്തീകരണം എന്തായി ?
ഒരുമാസം റിലീസ്ചെയ്ത മൂന്നു മലയാള സിനിമകൾ, ആ മാസംതന്നെ ആഗോള കളക്ഷനിൽ 50 കോടി പിന്നിട്ടത് മോളിവുഡിൽ ആദ്യമായാണ്.
ഒൻപതിന് റിലീസ്ചെയ്ത ടൊവിനോയുടെ കുറ്റാന്വേഷണ ചിത്രമായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ 40 കോടി ആഗോള കളക്ഷൻ നേടിയതായി നിർമാതാവ് ഡോൾവിൻ കുര്യാക്കോസ് പറഞ്ഞു.
സൂപ്പർ ഹിറ്റ് ആയ പ്രേമലുവിന്റെ തെലുങ്കു ഡബ് വേർഷൻ മാർച്ച് എട്ടിന് തിയേറ്ററിലെത്തും. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് തെലുങ്കിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.