1995 ൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി സമകാലിക പ്രസ്സക്തിയുള്ള ഒരു കഥയുടെ ദൃശ്ശ്യ വിഷ്കാരമാണ് ‘ദി സ്പോയിൽസ്’.
ആരോരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് പേരുടെ ജീവിത കഥകൾ നമ്മളെല്ലാവരും കാണുന്നതാണ്. അങ്ങനെ ഒരു കഥാപാത്രമാണ് പത്മരാജൻ. അയാളുടെ ജീവിതത്തിലേക്ക് രണ്ടു മാലാഖ കുഞ്ഞുങ്ങൾ കടന്നു വരുന്നു. ആഫിയയും മാളവിയും ഇവരുടെ വിശപ്പിന്റെയും അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. മാർച്ച് 1 വെള്ളിയാഴ്ച കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നു പത്മരാജനായി എം എ റഹിം, മാളവികയായി പ്രീതി ക്രിസ്ത്യാനാ പോൾ, അഞ്ജലി അമീർ ആഫിയയും ആകുന്നു. ഒരു ട്രാൻസെൻഡർ വുമൺ ആദ്യമായി മലയാളത്തിൽ നായികയാകുന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇതിനോടൊപ്പം തന്നെ സുനിൽ ജി ചെറുകടവ് എഴുതി സിബു സുകുമാരൻ സംഗീതം നൽകിയ എഡിജിപി ശ്രീജിത്ത് ഐപിഎസ് സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടി.
മാർബെൻ സ്റ്റുഡിയോയുടെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ചിത്രം ആര്യ ആദി ഇന്റർനാഷണൽ മൂവീസ് തിയറ്ററുകളിൽ എത്തിക്കുന്നു. സതീഷ് കതിർവേൽ ഛായാഗ്രഹണവും ബിജിലേഷ് കെ വി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോൾ വിനോദ് കടക്കൽ. കോ റൈറ്റർ അനന്തു ശിവൻ. ഒരുപാട് പുതുമുഖങ്ങൾ ചിത്രത്തിലെ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുത്ത് ആയിരുന്നു ചിത്രം മുഴുവനും ചിത്രീകരിച്ചത്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ