ബംഗളൂരു: നഗരത്തിലെ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച 30–35 വയസ്സുള്ള, മാസ്ക് ധരിച്ചെത്തിയയാളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും സംഭവസ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. സ്ഫോടനത്തിന്റെ കാരണവും രീതിയും എൻഐഎയും ഐബിയും കർണാടക പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ ഒരേസമയം അന്വേഷിക്കുന്നുണ്ട്.
വീര്യം കുറഞ്ഞ സ്ഫോടനമായതിനാൽ ഇതിനു പിന്നിലെ ലക്ഷ്യം സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. തീവ്രവാദ ബന്ധത്തിനു പുറമേ വ്യാപാരരംഗത്തെ വൈരമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈയിടെ ആരംഭിച്ച രാമേശ്വരം കഫേയിലെ ഗീ പുടി ഇഡ്ഡലി (നെയ്യ് ചേർന്ന പൊടി ഇഡ്ഡലി) പോലുള്ള വിഭവങ്ങൾക്ക് ഫുഡ് വ്ലോഗർമാരും മറ്റും നൽകിയ വ്യാപക പ്രചാരണത്തെ തുടർന്ന് ഇവിടെ എപ്പോഴും വലിയ തിരക്കുണ്ടാവാറുണ്ട്. ഐടി, ബഹുരാഷ്ട് കമ്പനികൾ ഏറെയുള്ള മേഖലയാണിത്.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















