മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ അർബുദ രോഗത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി 28 വയസുകാരിയായ റിങ്കി അർബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു.
റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘ റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചവരെല്ലാം നിന്നെ മിസ് ചെയ്യും’- എന്ന് കുറിപ്പിൽ പറയുന്നു.
റിങ്കി ചക്മ കഴിഞ്ഞ മാസമാണ് തന്റെ അസുഖ വിവരത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. ഒറ്റയ്ക്കുള്ള പോരാട്ടത്തിലായിരുന്നു കുറേ നാളുകളായി എന്നും ആരോടും അസുഖത്തെ കുറിച്ച് പറയാൻ താത്പര്യമില്ലായിരുന്നുവെന്നും റിങ്കി കുറിച്ചു. തിരികെ പോരാടി വിജയിച്ച് എത്തുമെന്നായിരുന്നു റിങ്കിയുടെ പ്രതീക്ഷ. എന്നാൽ അസുഖത്തെ കുറിച്ച് വെളിപ്പെടുത്താൻ സമയമായെന്നും റിങ്കി കുറിച്ചിരുന്നു.
2017 ലെ മിസ് ഇന്ത്യ മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് പർപ്പസ്’ എന്ന പട്ടമാണ് റിങ്കി ചക്മയ്ക്ക് ലഭിച്ചത്. ആ മത്സരത്തിലാണ് മാനുഷി ചില്ലറിന് മിസ് ഇന്ത്യാ പട്ടം ലഭിച്ചത്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ