മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഒന്നം പ്രതിയാണ്. സമാന സംഭവമാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലും നടന്നിരിക്കുന്നത്. 2019 ഡിസംബര്‍ 2നാണ് ആര്‍ഷോയും സംഘവും ഈ അതിക്രമം നടത്തിയത്. വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെങ്കില്‍ മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ പീഡനമേറ്റ വിദ്യാര്‍ത്ഥി മുഹമ്മദ് അജാസ് നിയമപോരാട്ടം നടത്തുകയാണ്.
സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലുകള്‍ ഇടിമുറികളും, സാമൂഹ്യവിരുദ്ധന്‍മാരുടെയും കേന്ദ്രങ്ങളായി മാറുന്നതിനു കാരണക്കാര്‍ എസ്.എഫ്.ഐക്കാരാണ്. രാഷ്ട്രീയം പറയുന്നുവെന്ന വ്യാജേന അരാഷ്ട്രീയ വാദം കുത്തി നിറയ്ക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നത്. രാത്രയില്‍ കോളേജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാക്കള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ക്രൂരമായി കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് അജാസ് നല്‍കിയിരിക്കുന്ന പരാതി. കേസിലെ ഒന്നാം പ്രതി ഇപ്പോഴത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയാണ്. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഹോസ്റ്റലില്‍ വച്ച് ആര്‍ഷോയുടേയും സംഘത്തിന്റേയും ആക്രമണം.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
കോളേജ് ഹോസ്റ്റലില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അജാസിനെ പിന്തുടര്‍ന്നെത്തിയ സംഘം റോഡിലിട്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി എറണാകുളം ലോ കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയും സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അടുത്ത ദിവസം രാവിലെയാണ് അജാസിനെ വിട്ടയച്ചത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അജാസിന്റെ പരാതിയില്‍ കേസെടുത്തു. 2064/ 2019 എന്ന നമ്പറിലായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 342,323,324,365,34 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.
ആര്‍ഷോയെ കൂടാതെ ജിതിന്‍, നിഖില്‍,അര്‍ജുന്‍ എന്നിവരായിരുന്നു പ്രതികള്‍. എന്നാല്‍ ഭരണസ്വാധീനത്തില്‍ അറസ്റ്റടക്കമുളള നടപടികളുണ്ടായില്ല.
കേസ് കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ അജാസിനെ നിരവധി തവണ ആര്‍ഷോ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് അജാസ് പറയുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറല്ലെന്നാണ് അജാസിന്റെ നിലപാട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഈ കേസ് പരാമര്‍ശിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെയാണ് എസ്എഫ്ഐ നേതാക്കളായി നിര്‍ത്തിയിരിക്കുന്നത്. ഇതുമൂലം എസ്എഫ്ഐക്കാര്‍ കോളേജുകളില്‍ അഴിഞ്ഞാടുകയാണ്. ഇത് നാണംകെട്ട അവസ്ഥായാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ആര്‍ഷോ നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ റാഗിങിന് കേസൊന്നും നിലവില്‍ ഇല്ലെന്ന് ആര്‍ഷോ പറയുന്നുണ്ട്. മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നടന്നു എന്നുപറയുന്ന സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ആര്‍ഷോ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ