ജനകീയ സമൂഹ മാധ്യമ സ്ഥാപനമായ ടിക് ടോക് ഖത്തറിൽ സ്റ്റുഡിയോ ഉൾപ്പെടെ സംവിധാനങ്ങളുമായി ചുവടുറപ്പിക്കുന്നു. വ്യാഴാഴ്ച സമാപിച്ച വെബ് സമ്മിറ്റിന്റെ ഖത്തറിൽ സ്റ്റുഡിയോ സ്ഥാപിക്കുന്നത് സംബന്ധിച്ച് ടിക് ടോക്കും ഖത്തർ ഗവ. കമ്യൂണിക്കേഷൻ ഓഫിസും ധാരണപത്രത്തിൽ ഒപ്പുവെച്ചു. രാജ്യത്തെ പുതുതലമുറയുടെ സാങ്കേതിക മേഖലയിലെ സർഗശേഷിക്ക് പ്രോത്സാഹനം നൽകുന്നതിന്റെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുന്ന കാമ്പയിനുകളിലേക്ക് പങ്കുചേരുന്നതിന്റെയും ഭാഗമായാണ് ഖത്തറിൽ ക്രിയേറ്റിവ് സ്റ്റുഡിയോ ഒരുക്കുന്നത്.
വെബ് സമ്മിറ്റിൽ നടന്ന ചടങ്ങിൽ ജി.സി.ഒ ഡയറക്ടറും വെബ് സമ്മിറ്റ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബിർ ആൽഥാനിയും ടിക് ടോക് ഗ്ലോബൽ ബിസിനസ് സൊലൂഷൻസ് ജനറൽ മാനേജർ ഷാദി കൻഡിലും ധാരണപത്രത്തിൽ ഒപ്പുവെച്ചു. പ്രാദേശിക പ്രതിഭകൾക്ക് അവസരം നൽകുക, പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുക, മികച്ച സർഗാത്മക സാഹചര്യം ഒരുക്കുക എന്നിവ സ്റ്റുഡിയോ വഴി ഖത്തറിൽ ലഭ്യമാകും. രാജ്യത്തെ യുവസംരംഭകർക്കും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധ്യതകൾ ഉപയോഗപ്പെടുത്താനും സഹായിക്കുന്നതാവും പുതിയ പദ്ധതി.
ലോകത്തിലെ ശ്രദ്ധേയമായ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നായ ടിക് ടോക്കുമായി കരാർ ഒപ്പിടുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ മേഖലയെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബിർ ആൽഥാനി പറഞ്ഞു. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഭാഗം കൂടിയാണ് ലോകോത്തര നിലവാരത്തിലെ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും. ഞങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണിത് -ശൈഖ് ജാസിം പറഞ്ഞു.
മിഡിലീസ്റ്റിലും പുറത്തുമായി വൻ സ്വീകാര്യതയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ ഖത്തറിൽ സ്റ്റുഡിയോ സ്ഥാപിക്കാനുള്ള തീരുമാനം അഭിമാനകരമാണെന്ന് ഷാദി കൻഡിൽ പറഞ്ഞു.
- Read More……
- പ്രമേഹം വരാൻ കാരണം എന്ത്?
- ഭക്ഷണം കഴിച്ചു വയർ നിറഞ്ഞതിനു ശേഷവും കഴിക്കാൻ തോന്നാറുണ്ടോ നിങ്ങൾക്ക്? കാര്യം നിസ്സാരമല്ല; ഇവ ഉറപ്പായും പരിശോധിക്കണം
- ട്രിപ്പിള്‍ ക്യാമറ, ഒവി 64 ബി പ്രൈമറി സെന്‍സർ :കിടിലം ഫീച്ചറുമായി ഓപ്പോയുടെ എഫ് 25 പ്രോ ഇന്ത്യയിലേക്ക്
- പുതിയ ടെക്ക്നോളജി വരുന്നു: അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ഇനി ഫോണിൽ ട്രൂ കോളർ വേണ്ട
- ഷാവോമി 14 അള്‍ട്രാ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും
‘സാങ്കേതിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഖത്തർ ശ്രദ്ധേയമായ നേട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. മിഡിലീസ്റ്റിലെയും ഏഷ്യയിലെയും മുൻനിര ടെക് ഹബ്ബായി ഖത്തർ മാറുന്നു. ജി.സി.ഒയുമായുള്ള ധാരണപത്രം പ്രാദേശിക പ്രതിഭകളുടെ സർഗാത്മക വളർത്താനും പിന്തുണക്കാനും സഹായകമാകും. ഖത്തറിന്റെ വളരുന്ന സാങ്കേതിക വ്യവസായത്തിന്റെ ഭാഗമാകുന്നത് അഭിമാനകരമാണ്’ -അദ്ദേഹം പറഞ്ഞു.
വെബ് സമ്മിറ്റിന്റെ രണ്ടാം ദിനം ശൈഖ് ജാസിം വിവിധ ടെക് കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മെറ്റ ഗ്രൂപ്പിന്റെ സ്ട്രാറ്റജി ഹെഡ് കോജോ ബുകായെ, അനസ് മെറ്റ് വാലി (ജി.സി.സി പബ്ലിക് പോളിസി ഹെഡ്), ബസ്ബ അമ്മാരി തുടങ്ങിയ മേധാവികളുമായി ചർച്ച നടത്തി.