ചെന്നൈ: നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരംഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട ഹർജി സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷൻ ബെഞ്ച് ഒഴിവാക്കി.
ജനശ്രദ്ധ നേടാനാണ് മൻസൂർ അലിഖാൻ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാൽ, മാനനഷ്ട നടപടി തുടരണമെന്ന മൻസൂർ അലിഖാന്റെ ആവശ്യം തള്ളി.
Read More……..
- അംബാനി കുടുംബത്തിലെ കല്യാണമേളങ്ങൾക്ക് പ്രൗഢ ഗംഭീരമായ തുടക്കം: മാർക്ക് സക്കർബർഗ്, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി പ്രമുഖർ|Anant Ambani|Mukesh Ambani
- ദിലീപിൻ്റെ സിനിമയ്‍ക്കെതിരെ റിവ്യു ബോംബിങ്; 7 വ്ലോഗർമാർക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി
- കൂളിംഗ് ഗ്ലാസ് ഊരെടാ…’; ഇടി കിട്ടുമെന്ന് യുവാവിനോട് മമ്മൂട്ടി: രസകരമായ വിഡിയോ
- മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം ഹോളിവുഡിലേക്ക്
- മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവവുമായി ദിലീപിന്റെ 148-ാം ചിത്രം
നടിമാരെ ബന്ധപ്പെടുത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മൻസൂർ അലിഖാനെതിരെ തൃഷയും ഖുശ്ബുവും ചിരംഞ്ജീവിയും നടത്തിയ പ്രതികരണമാണ് കേസിന് അടിസ്ഥാനം.
മൂന്ന് താരങ്ങളിൽനിന്നും ഒരു കോടിരൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, മൻസൂർ അലിഖാൻ നടത്തിയ പരാമർശങ്ങളുടെപേരിൽ ഇദ്ദേഹത്തിനെതിരെ തൃഷയായിരുന്നു മാനനഷ്ട ഹർജി സമർപ്പിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെടുകയായിരുന്നു.