കല്പറ്റ: ഹോസ്റ്റല്‍മുറ്റത്ത് ഒട്ടേറെ വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ സിദ്ധാര്‍ഥനെ ക്രൂരമായി പരസ്യവിചാരണചെയ്തിട്ടും ആറുദിവസം കഴിഞ്ഞാണ് കോളേജ് അധികൃതര്‍ വിവരമറിഞ്ഞതെന്നാണ് പറയുന്നത്.
16-ന് രാത്രിയിലാണ് സിദ്ധാര്‍ഥനെ സംഘംചേര്‍ന്ന് മര്‍ദിക്കുന്നത്. 17-നുമുഴുവന്‍ വിദ്യാര്‍ഥി അവശനായി ഹോസ്റ്റലില്‍ കിടക്കുകയായിരുന്നു. 18-ന് ഹോസ്റ്റലിലെ കുളിമുറിയില്‍ ജീവനൊടുക്കുകയും ചെയ്തു. പക്ഷേ 22-ന് പരാതിലഭിച്ചശേഷമാണ് കോളേജ് അധികൃതര്‍ വിവരമറിയുന്നത്. മാത്രമല്ല ഇന്‍ക്വസ്റ്റ് സമയത്തുതന്നെ ശരീരത്തിന്റെ പലഭാഗങ്ങളിലും അസ്വാഭാവികമായ പരിക്കുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും അവ കൃത്യമായി മാര്‍ക്ക് ചെയ്ത് നല്‍കുകയും ചെയ്തിരുന്നു. അത് ബന്ധുക്കളെയും ഡോക്ടറെയും അറിയിച്ചെന്നാണ് പോലീസ് പറയുന്നത്.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എന്നാല്‍, കോളേജില്‍ ഒരു ആത്മഹത്യ നടന്നിട്ട് പോലീസിനെ എന്തുകൊണ്ട് അധികൃതര്‍ അറിയിച്ചില്ലെന്ന ആരോപണമുയരുന്നുണ്ട്. 16-നും 17-നും കാംപസില്‍ സ്‌പോര്‍ട്സ് ഡേ ആയിരുന്നു. അധ്യാപകരുടെ സാന്നിധ്യം കുറവായിരുന്നു. അതുകൊണ്ടാണ് ഒന്നും അറിയാതെപോയതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വിദ്യാര്‍ഥി മരിച്ചതിനുപിന്നാലെ കുട്ടികളുടെ മൊഴിയെടുത്തെങ്കിലും ആരും മര്‍ദനവിവരം പറഞ്ഞില്ലെന്ന് പോലീസും പറയുന്നു. ചെറിയ സൂചനകള്‍ കിട്ടിയതിനെത്തുടര്‍ന്ന് കൂടുതല്‍പ്പേരെ ചോദ്യംചെയ്തപ്പോഴാണ് വിശദാംശങ്ങള്‍ ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്.