എത്ര മരുന്ന് കുടിച്ചിട്ടും ചുമ മാറുന്നില്ലേ? വീട്ടിൽ തന്നെയുണ്ടാക്കാം ഈ ഒറ്റമൂലി; പിടിച്ചു കെട്ടിയതു പോലെ ചുമ നിൽക്കും

ചുമ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. സാധാരണ രീതിയിൽ ചുമ ഉണ്ടായാൽ മരുന്നൊന്നും കഴിക്കാതെ താനെ മാറുമെന്ന് കരുതി ചൂടുവെള്ളം കുടിച്ചിരിക്കുന്നവരാണ് അധികവും. മൂന്നോ നാലോ ദിവസം കഴിയുമ്പോൾ നിർത്താത്ത ചുമയാകും. മിക്കവരും ചുമ കൂടിയിട്ടാകും ചുമയ്ക്കുള്ള മരുന്ന് കഴിക്കാൻ തുടങ്ങുക.

വരണ്ട ചുമയാണ് ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതും രോഗികളെ വലയ്ക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമയായി കണക്കാക്കേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. ചുമ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർ​ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഹണി ടീ

ചുമ അകറ്റാൻ ഏറ്റവും നല്ലൊരു മരുന്നാണ് തേൻ. ചെറുചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത് കഫക്കെട്ട്, ചുമ എന്നിവ അകറ്റാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു വയസിന് താഴേയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും തേൻ നൽകരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസമേകും. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് വേണം കൊള്ളാന്‍.

തുളസിയില

തുളസിയില ചുമ മാറാന്‍ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക.

പുതിനയില

ചുമയ്ക്കും കഫക്കെട്ടിനും ഏറ്റവും മികച്ചൊരു മരുന്നാണ് പുതിനയില. പുതിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം. പുതിനയിലയിലെ മെന്തോൾ ആണ് കഫക്കെട്ടിന് പരിഹാരം നല്‍കുന്നത്.