ഓരോ ഭക്ഷണം കഴിക്കുന്നതിനും അതിന്റെതായ സമയം ഉണ്ട്.ഏത് പക്ഷം എപ്പോൾ കഴിക്കണം എന്നതിനെ പറ്റി ക്രിഹ്യമായ ധാരണ ഉണ്ടായിരിക്കണം. ഉച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ഈ ഭക്ഷണങ്ങൾ കഴിച്ചാൽ, ദഹനക്കുറവ്അ, അസിഡിറ്റി, അമിത വണ്ണം എന്നിവയ്ക്ക് സാധ്യത കൂടുന്നു. ഏതൊക്കെയാണെന്ന് ഉച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്ന് നോക്കാം
ഇന്നലത്തെ എരിവ് കൂടിയ ഭക്ഷണം
എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും പഴകി കഴിഞ്ഞാല്‍ കഴിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ബിരിയാണി പോലുള്ള എരിവുള്ള ഭക്ഷണം. ദിവസങ്ങള്‍ പഴകിയ എരിവുള്ള ഭക്ഷണം വീണ്ടും വീണ്ടുമെടുത്ത് ചൂടാക്കി കഴിക്കുന്നത് വയറിന് പണി തരും.
വറുത്ത ഭക്ഷണങ്ങള്‍
ഉച്ചനേരത്ത് പൊതുവേ കാലറി അധികമുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ഫ്രൈഡ് ചിക്കന്‍ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ ഉച്ചയ്ക്ക് ഒഴിവാക്കേണ്ടതാണ്.
സാലഡും സൂപ്പും
സാലഡ്, സൂപ്പ് പോലുള്ള കാലറി കുറഞ്ഞ ഭക്ഷണങ്ങളും ഉച്ചനേരത്ത് അത്ര പ്രയോജനപ്രദമല്ല. രാത്രി വരെ വിശക്കാതിരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഈ സമയത്ത് ഉചിതം.
പഴങ്ങള്‍
ഉച്ചഭക്ഷണത്തിന് മുന്‍പോ ശേഷമോ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.
സാന്‍ഡ് വിച്ചും പിസ്സയും പാസ്തയും
സാന്‍ഡ് വിച്ചും പിസ്സയും പാസ്തയുമെല്ലാം വയര്‍ നിറയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെ. എന്നാല്‍ ഉച്ചനേരത്ത് ഇവയൊന്നും അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന വിഭവങ്ങളല്ല.
- Read More…..
- നിങ്ങൾക്ക് ഷുഗറുണ്ടോ? ഈ പഴങ്ങൾ ഒരിക്കലും കഴിക്കരുത്; പകരം ഇവ ശീലമാക്കൂ
- നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ
- ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ഓംബുഡ്സ്‌മാനായി നിയമിച്ചു
- കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇനി മരുന്ന് കഴിക്കണ്ട: ദിവസവും ഈ ഔഷധ ചായ കുടിച്ചാൽ മതി
- വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? വെയിൽ ഏതൊക്കെ സമയത്ത് കൊള്ളണം?
സ്മൂത്തി, ജ്യൂസ്, ഷേക്ക്
സ്മൂത്തി, ജ്യൂസ്, ഷേക്ക് എന്നിവയൊക്കെ കുടിച്ച് വയര്‍ നിറച്ചാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കേണ്ടതില്ലല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനേരത്തേക്ക് ആവശ്യമുള്ള ഊര്‍ജം ശരീരത്തിന് നല്‍കില്ല എന്നതിനാല്‍ ഉച്ചഭക്ഷണത്തിന് പകരമാവില്ല.