ഭോപ്പാൽ: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.
Read more :
- തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് ന്യൂസിലൻഡിലേക്ക് യാത്രാനിരോധനം
- വിവാദ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി
- സന്ദേശ്ഖാലി കേസിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ
- ലോക്സഭാ തെരഞ്ഞെടുപ്പ്; കണ്ണൂരിൽ മത്സരിക്കാനില്ലന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ; പകരം ജയന്തനോ?
- ഗസ്സയിൽ പട്ടിണി പിടിമുറുക്കി; ആഴ്ചകൾക്കുശേഷം വടക്കൻ ഗസ്സയിലേക്ക് ആദ്യ സഹായമെത്തി
‘ഗോധ് ഭാരായി’ പരിപാടിയിൽ പങ്കെടുത്തവർ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടത്തെ തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി. അവർ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.