മൂന്നാർ: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ . പത്തനംതിട്ട കവിയൂർ കണിയാംപാറ ഭാഗം തൊട്ടിയിൽ കിഴക്കേതിൽ അനൂപ് വിജയനെയാണ് (40) ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയെന്നുമാണ് വിധി. ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്.
2018ലാണ് 17കാരിയായ പെൺകുട്ടിയെ ഇയാൾ 3 പ്രാവശ്യം പീഡിപ്പിച്ചത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ശാന്തൻപാറ എസ്ഐയായിരുന്ന വി.വിനോദ് കുമാറാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതും കുറ്റപത്രം സമർപ്പിച്ചതും.
ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് | Asif Ali
Read more :
പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കാത്ത പക്ഷം രണ്ടരവർഷം അധിക കഠിനതടവ് അനുഭവിക്കണം. അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് ഹാജരായി. സംഭവത്തിൽ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയിരുന്നു. മാസങ്ങൾക്കുശേഷം പിടിയിലായ പ്രതി ദേവികുളം ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുകയാണ്.